17കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ ഏരൂർ കരിമ്ബിൻകോണത്താണ് സംഭവം.കരിമ്ബിൻകോണം തടത്തിവിള വീട്ടില്‍ ആലിയ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ പൊലീസിനെ ഉള്‍പ്പെടെ വിവരമറിയിച്ചു.

ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഇന്നലെ വൈകിട്ട് കുട്ടി ആരെയോ ഫോണില്‍ വിളിച്ച്‌ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. ഇന്നലെ സ്‌കൂളില്‍ ചില കൂട്ടുകാരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും വീട്ടുകാർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല.കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക