മുംബയ് :സാന്താക്രൂസ് BSNL സംസ്ഥാന മേധാവിയുടെ ഓഫീസിൽ മഹാരാഷ്ട്ര & ഗോവ ടെലികോം വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ മഹിളാദിനം ആചരിച്ചു.BSNL മഹാരാഷ്ട്ര ചീഫ് ജനറൽ മാനേജർ ഹരീന്ദ്രകുമാർ ആഘോഷ പരിപാടിയുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. ടെലികോം വുമൺസ് വെൽഫെയർഓർഗനൈസേഷൻ ( TWWO ) മഹാരാഷ്ട്ര & ഗോവ പ്രസിഡൻ്റ് ഉർവശി മക്കാർ സ്വാഗത പ്രസംഗം നടത്തി , വനിതാ ദിന സന്ദേശം നൽകി.

മുംബയ് BSNL സർക്കിൾ ഓഫീസിലെ ശുചീകരണ തൊഴിലാളികൾക്ക് TWWO ( MH -GOA ) പ്രസിഡൻ്റ് ഉർവ്വശി മക്കാറും വൈസ് പ്രസിഡൻ്റുമാരായ ശൈലജ റായും , വന്ദന സേത്തിയും, സുഭാംഗി ദനോർക്കറും ചേർന്നു വിവിധ ഉപഹാരങ്ങൾ നൽകി. വനിതകൾക്കായി വിവിധ കലാ പരിപാടികളും ഗെയിം ഷോയും സംഘടിപ്പിക്കപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യാതിഥികളായ BSNL മഹാരാഷ്ട – ഗോവ ചീഫ് ജനറൽ മാനേജർ ഹരീന്ദ്ര കുമാർ , CNTx West ചീഫ് ജനറൽ മാനേജർ അനിൽ ദനോർക്കർ എന്നിവരെ ടെലികോം വർക്കിംഗ് വുമൺസ് ഓർഗനൈസേഷൻ ( മഹാരാഷ്ട്ര – ഗോവ ) പ്രസിഡൻ്റ് ഉർവ്വശി മക്കാറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ചടങ്ങിൽ ചീഫ് ജനൽ മാനേജർമാരായ ഹരീന്ദ്രകുമാർ, അനിൽ ദനോർക്കർ , TWWO വൈസ് പ്രസിഡൻ്റുമാരായ ശൈലജ റായ് , വന്ദന സേത്തി , എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ രശ്മി ശർമ്മ, വിജി നായർ, നന്ധ്യ വർമ്മ, ലീന ദോശി എന്നിവർ ആഘോഷ പരിപാടികളുടെ പൂർണ്ണ മേൽനോട്ടം വഹിച്ചു. ആഘോഷ പരിപാടികൾക്ക് മിഴിവേകി കൊണ്ട് പ്രശസ്ത യൂ ട്യൂബർ ജിപ്സൻൻ്റെ ( ജൂനിയർ ചമ്പർലാൽ ) സ്പെഷ്യൽ മിമിക്രി പ്രോഗ്രാം ചടങ്ങിൽ വിസ്മയമായി . തുടർന്നു നാവിൽ കൊതിയൂറുന്ന സ്വാദിഷ്ഠമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു . TWWO ( MH – GOA ) യുടെ പുതിയ സെക്രട്ടറിയായി ലീന ദോശിയെ കമ്മിറ്റി ഐകകണ്ഠേന തിരഞ്ഞെടുത്തു. രശ്മി ശർമ്മ നന്ദി രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക