എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചമഞ്ഞ് വ്യവസായിയില്‍നിന്ന് പണംതട്ടിയ കേസില്‍ കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.ഗ്രേഡ് എ.എസ്.ഐ ഷെഫീർ ബാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ അഞ്ചു പേർകൂടി പ്രതികളാണെന്നാണ് അറിയുന്നത്. ഇവർ കാസർകോട് സ്വദേശികളാണെന്ന് സൂചനയുണ്ട്.ദക്ഷിണ കർണാടകയിലെ ബീഡി വ്യവസായിയില്‍നിന്നാണ് പണം തട്ടിയത്. നഷ്ടപ്പെട്ട പണം എത്രയെന്നതിനെക്കുറിച്ച് വ്യക്തതയില്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആറംഗ സംഘം വ്യവസായിയുടെ വീട്ടില്‍ ‘റെയ്ഡ്’ നടത്തിയത്. സംശയം തോന്നിയ വ്യവസായി പരാതി നല്‍കി.മാപ്രാണം മടായിക്കോണം സ്വദേശിയായ എ.എസ്.ഐയെ കുടുംബസമേതം താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ പൊലീസ് ക്വാർട്ടേഴ്സില്‍നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് കസ്റ്റഡിയിലെടുത്തത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















