യു എസ്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോണ്‍ മസ്കിന്റെ പിതാവ് ഇറോള്‍ മസ്ക്. യു.എസ്. മുൻ പ്രഥമ വനിത മിഷേല്‍ ഒബാമ സ്ത്രീ വേഷം ധരിക്കുന്ന പുരുഷനാണെന്നാണ് ഇറോള്‍ മസ്കിന്റെ ആരോപണം. ഇതിനൊപ്പം ബറാക്ക് ഒബാമ ഒരു സ്വവർഗ അനുരാഗി ആണെന്നും അദ്ദേഹം ആരോപിച്ചു.

ഒബാമ ഒരു ക്വിയർ ആണെന്നും സ്ത്രീ വേഷം ധരിക്കുന്ന പുരുഷനെ വിവാഹം കഴിച്ചതായി മനസ്സിലാക്കിയെന്നും ഒരു പോഡ്കാസ്റ്റ് പരിപാടിയില്‍ സംസാരിക്കവേ ഇറോള്‍ മസ്ക് പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാവർക്കും ഇത് അറിയാമെങ്കിലും പൊതുവില്‍ ഇതാർക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മിഷേല്‍ ഒബാമ ഒരു പുരുഷനാണോ എന്നാണ് അവതാരകൻ തിരിച്ചു ചോദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“തീർച്ചയായും, നിങ്ങള്‍ക്കത് അറിയില്ലേ?” ഇറോള്‍ ചോദിച്ചു.2014-ല്‍ ഹാസ്യതാരം ജോണ്‍ റിവേഴ്സ് മിഷേലിന്റെ ലിംഗഭേദത്തെക്കുറിച്ച്‌ നടത്തിയ പരാമർശത്തെ തുടർന്ന് ഉയർന്ന ഗൂഢാലോചനാ സിദ്ധാന്തം അദ്ദേഹം ഉദ്ധരിച്ചു. ” ജോണ്‍ റിവേഴ്സ് ഇക്കാര്യം പരസ്യമായി പറയുകയും രണ്ടാഴ്ച കഴിഞ്ഞ് അവർ മരിക്കുകയും ചെയ്തു. അവർ ജോണ്‍ റിവേഴ്സിനെ കൊലപ്പെടുത്തി. അത് പൊതുവായ അറിവാണ്. നിങ്ങള്‍ക്ക് അത് എവിടെയും നോക്കാം”- ഇറോള്‍ പറഞ്ഞു.

മിഷേലിന്റെ ലിംഗഭേദത്തെക്കുറിച്ച്‌ പരാമർശം നടത്തി ഏതാനും ആഴ്ചകള്‍ക്കുശേഷം 2014 സെപ്റ്റംബർ നാലിനാണ് റിവേഴ്സ് മരിക്കുന്നത്. എന്നാല്‍ അവരെ കൊലപ്പെടുത്തിയെന്ന അവകാശവാദത്തിന് തെളിവുകളൊന്നുമില്ല. ബരാക് ഒബാമയും മിഷേലും 1989-ല്‍ ഒരു നിയമ സ്ഥാപനത്തില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. 1992-ല്‍ വിവാഹിതരായ ഇരുവർക്കും മാലിയ, സാഷ എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക