ചേർത്തലയില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന പരാതിയെ തുടർന്ന് ഭർത്താവ് കസ്റ്റഡിയില്‍. മകള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ചേർത്തല മനോരമ കവലയ്ക്ക് കിഴക്ക് വശത്ത് പണ്ടകശാലപ്പറമ്ബില്‍ സോണിയുടെ 47കാരിയായ ഭാര്യ വി.സി. സജി കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഒരുമാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തിനു ശേഷം മകള്‍ ചേർത്തല പോലീസില്‍ പരാതി നല്‍കി. സോണിയുടെ മർദ്ദനത്തിലാണ് സജിയ്ക്ക് പരിക്കേറ്റതെന്ന് മകളുടെ പരാതിയില്‍ പറയുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇതിനെ തുടർന്ന് ചേർത്തല പോലീസ് സോണിയെ കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















