പട്ടാപ്പകല്‍ യുവതിയെ പൊട്രോള്‍ ഒഴിച്ച് തീകൊളുത്താൻ യുവാവിന്റെ ശ്രമം. പർദ്ദ ധരിച്ച യുവതിമാരില്‍ ഒരാളെയാണ് യുവാവ് പെട്രോള്‍ ദേഹത്തൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവിയില്‍ പതിഞ്ഞത് പുറത്തുവന്നു. തെലങ്കാനയിലെ ഹുസൂർനഗർ ഏരിയയില്‍ പട്ടാപ്പകലായിരുന്നു സംഭവം.
പർദ്ദ ധരിച്ച രണ്ടു യുവതികളും ഒരു യുവാവുമാണ് പ്രദേശത്തുണ്ടായിരുന്നത്. റോഡ് വക്കത്തായിരുന്നു ഇവർ നിന്നിരുന്നത്. അല്പ നേരം നീണ്ട വാഗ്വാദത്തിന് ഒടുവില്‍ കുപ്പിയുടെ മൂടി തുറന്ന യുവാവ് ആദ്യം സ്വന്തം ശരീരത്തിലേക്കും പിന്നീട് യുവതിയുടെ നേരെയും പെട്രോള്‍ ഒഴിക്കുകയായിരുന്നു. വീണ്ടും തർക്കം രൂക്ഷമായി. ഇതോടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി ദൂരേയ്‌ക്ക് മാറി.
ഇതോടെ അവിടെയുണ്ടായിരുന്ന ആളുകള്‍ പ്രശ്നത്തില്‍ ഇടപെട്ടു. യുവാവിനെ കൈകാര്യം ചെയ്യുകയും ചെയ്തു. എന്നിട്ടും ഇയാള്‍ പോകാൻ കൂട്ടാക്കാതെ നില്‍ക്കുന്നതും രണ്ടു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയില്‍ കാണാം. അമ്മാവനാെപ്പം താമസിക്കുന്ന 23-കാരിക്ക് നേരെയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

















