ടൊവിനോ ചിത്രം എ.ആർ.എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) റിലീസ് സമയത്ത് സാമ്ബത്തിക ബാധ്യതകള്‍ തീർക്കാൻ കോടികള്‍ ആവശ്യമായി വന്നപ്പോള്‍ തന്നെ സഹായിച്ചത് നടൻ പൃഥ്വിരാജും സംവിധായകൻ അൻവർ റഷീദുമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.പൃഥ്വിരാജ് തന്നെ ഒറ്റക്കോളില്‍ സഹായിച്ചുവെന്ന് ലിസ്റ്റിൻ പറഞ്ഞു.

വീണ്ടും തുക ആവശ്യമായി വന്നപ്പോള്‍ അൻവർ റഷീദ് പണം തന്റെ അക്കൗണ്ടിലേക്ക് ഇട്ടുതരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ആർ.എമ്മിന്റെ സക്സസ് സെലിബ്രേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നത് ഇങ്ങനെ:ഈ ചിത്രം തുടങ്ങുന്നിന് ഒരു 25 ദിവസം മുമ്ബാണ് ഞാൻ സിനിമയില്‍ എത്തിച്ചേരുന്നത്. പ്രീ- പ്രൊഡക്ഷൻ തുടങ്ങിക്കഴിഞ്ഞാണ് ഞാൻ ഇതില്‍ ജോയിൻ ചെയ്യുന്നത്. അന്ന് സിനിമയുടെ പേര് അജയന്റെ രണ്ടാം മോഷണം എന്നായിരുന്നു. പങ്കാളിയായ ഡോ. സക്കറിയ തോമസുമായി ചേർന്നായിരുന്നു നിർമാണം.

എല്ലാ സിനിമകളും തുടങ്ങുമ്ബോള്‍ ഒരു ബജറ്റുണ്ടാകും, പിന്നീട് അത് മാറും. ഈ സിനിമ വലിയ സിനിമയായി മാറണമെന്ന ആഗ്രഹമുണ്ടായിരുന്നു. സംവിധായകൻ ജിതിൻ എടുത്ത ഷോട്ടുകള്‍ എന്നെ കാണിച്ചുതന്നപ്പോള്‍ അത് ഇഷ്ടപ്പെട്ടു. എ.ആർ.എം. എന്ന പാൻ ഇന്ത്യൻ സിനിമയാക്കണം എന്ന് പറഞ്ഞിട്ടാണ് എ.ആർ.എം. എന്ന ടൈറ്റില്‍ വരുന്നത്. പിന്നെ അജയന്റെ രണ്ടാം മോഷണം ഇല്ല.

വലിയ രീതിയില്‍ ബിസിനസ് ചെയ്യാൻ പറ്റുന്ന സമയത്തായിരുന്നു ഈ സിനിമ പ്ലാൻ ചെയ്തത്. അതുകൊണ്ട് തന്നെ സിനിമ കാണിച്ച ശേഷം ബിസിനസ്സ് ചെയ്യാം എന്നായിരുന്നു തീരുമാനം. ഒരു ടൊവിനോ ചിത്രത്തിന് അന്ന് കിട്ടാവുന്നതില്‍വെച്ച്‌ ഏറ്റവും കൂടുതല്‍ തുക വേണമെന്നായിരുന്നു ആഗ്രഹം. വലിപ്പമുള്ളൊരു സിനിമയായിരുന്നു.

രണ്ടുദിവസമൊക്കെ വൈകിയാണ് ചിത്രം മറ്റുഭാഷകളില്‍ റിലീസ് ചെയ്യാൻ പറ്റിയത്. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞിട്ടാണ് ഒരു ബിസിനസ് പോലും നടന്നത്. ഞാൻ ഇപ്പോള്‍ ചെയ്യുന്ന നാല് സിനിമകളുടെ ബജറ്റ് ചേർത്തുവെച്ചുകഴിഞ്ഞാല്‍ ഈ സിനിമയുടെ ബജറ്റ് ആവുന്നില്ല.

ചിത്രത്തിന്റെ റിലീസിന് മുമ്ബ് ഫിനാൻസ് എടുത്ത തുകകള്‍ തിരിച്ചുകൊടുക്കണം. ഈ സിനിമ ബിസിനസ് ആവാതിരുന്ന സമയത്ത് ഫൈനല്‍ സെറ്റില്‍മെന്റിന് ഇത്ര കോടികള്‍ വേണം, അത് ആവശ്യമായി വന്നപ്പോള്‍ എന്റെ ഒരുകോളില്‍ എന്ന സഹായിച്ച പൃഥ്വിരാജ് സുകുമാരനോട് ഞാൻ നന്ദി പറയുകയാണ്. കുറച്ചുകൂടെ പണം ആവശ്യമായി വന്നപ്പോള്‍, എത്രയാണ് എന്ന് ചോദിച്ച്‌ എന്റെ അക്കൗണ്ടില്‍ ഇട്ടുതന്ന സംവിധായകനും സുഹൃത്തുമായ അൻവർ റഷീദിനോട് നന്ദി പറയുകയാണ്. ഒരുപാട് പേരുടെ സഹായം ഉണ്ടെങ്കില്‍ മാത്രമാണ് ഓരോരുത്തർക്കും വരാൻ പറ്റുകയള്ളൂ. ലിസ്റ്റിൻ സ്റ്റീഫൻ ഇന്നിവിടെ നില്‍ക്കണമെങ്കില്‍ ഒരുപാടുപേരുടെ സഹായമുണ്ടാവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക