സ്ഥാനത്തെ ബിജെപിയുടെ 27 സംഘടനാ ജില്ലകളിലെ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു. നാലുപേർ സ്ത്രീകളാണ്. സ്ത്രീ ശാക്തീകരണം ബിജെപിക്ക് മുകള്‍തട്ടില്‍ പ്രസംഗിക്കാൻ മാത്രമുള്ളതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരന്ദ്രൻ പറഞ്ഞു. കാസർഗോഡ് എം എല്‍ അശ്വിനി, മലപ്പുറം വെസ്റ്റില്‍ ദീപാ പുഴയ്‌ക്കല്‍, തൃശൂർ നോർത്തില്‍ നിവേദിത സുബ്രഹ്മണ്യൻ, കൊല്ലം ഈസ്റ്റില്‍ രാജി പ്രസാദ് എന്നിവരാണ് വനിതാ ജില്ലാ അധ്യക്ഷന്മാർ.
മൂന്ന് ജില്ലാ പ്രസിഡന്റുമാർ ക്രിസ്ത്യൻ ന്യൂനപക്ഷത്ത് നിന്നാണെന്നും പട്ടികജാതി സമുദായത്തില്‍ നിന്ന് രണ്ട് ജില്ലാ അധ്യക്ഷൻമാരുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായി നാല് വനിതകളെ ജില്ലാ പ്രസിഡന്റുമാരായി നിയമിച്ച ഏക രാഷ്ട്രീയ പാർട്ടിയായി ബിജെപി ഇന്നുമുതല്‍ മാറുകയാണ്. കേരളത്തിന്റെ സാമൂഹിക ഘടനയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ജില്ലാ പ്രസിഡന്റുമാരില്‍ വിവിധ സാമൂഹിക പശ്ചാത്തലത്തില്‍ ഉള്ള ആളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലകളിലുടനീളം യുവാക്കള്‍ക്ക് മികച്ച പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.
269 മണ്ഡലം പ്രസിഡന്‍റുമാരില്‍ 34 പേര്‍ വനിതകളാണ്. വേറെ ഏത് പാര്‍ട്ടിയിലുണ്ട് ഇങ്ങനെയന്നും സുരേന്ദ്രന്‍ ചോദിച്ചു. ബിജെപിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും 14 മണ്ഡലം പ്രസിഡന്‍റുമാരുണ്ട്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 32 മണ്ഡലം പ്രസിഡന്‍റുമാരുണ്ട്. മറ്റു സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

















