മഹാകുംഭമേളയ്‌ക്കിടെ സോഷ്യല്‍മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയാണ് മാലവില്‍പ്പനക്കാരിയായ മൊണോലിസ. പൂച്ചകണ്ണുകളുള്ള അതിസുന്ദരിയായ പെണ്‍കുട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഇടംനേടിയിരുന്നു.വ്ലോഗർമാരുടെയും ഓണ്‍ലൈൻ ചാനലുകളുടെയും ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് മൊണോലിസ.

മാലവില്‍പ്പനക്കിടെ ഒരു സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസർ പകർത്തിയ വീഡിയോയാണ് വൈറലായത്.ഓണ്‍ലൈൻ മാദ്ധ്യമങ്ങളുടെ ശല്യം സഹിക്കവയ്യാതെ മാസ്കും ഓവർകോട്ടും ധരിച്ച്‌ ആളുകളുടെ നടുവിലൂടെ നടന്നുനീങ്ങുന്ന മൊണോലിസയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഒരു വ്ലോഗറുടെ മൊബൈല്‍ ഫോണ്‍ വാങ്ങി മൊണോലിസ തറയിലിട്ട് പൊട്ടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടക്കാൻ പോലും അനുവദിക്കാതെ പിന്തുടർന്നതോടെയാണ് പെണ്‍കുട്ടി പ്രകോപിതയായത്. മൊണോലിസയുടെ ഒപ്പമുണ്ടായിരുന്നവരൊക്കെ മാറാൻ പറഞ്ഞെങ്കിലും വ്ലോഗർമാർ മാറിയില്ല. തൊട്ടടുത്തെത്തി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൊണോലിസ ഫോണ്‍ നിലത്തേക്ക് വലിച്ചെറിഞ്ഞത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

വീഡിയോയ്‌ക്ക് പിന്നാലെ നിരവധി ആളുകളാണ് പെണ്‍കുട്ടിയെ പിന്തുണച്ച്‌ രംഗത്തെത്തിയത്. പാപ്പരാസികളും വ്ലോഗർമാരും പാവപ്പെട്ടവരെ പോലും ജീവിക്കാൻ അനുവദിക്കില്ലെന്നും സമാധാനം കൊടുക്കാതെ പിന്നാലെ കൂടുകയാണെന്നും ആളുകള്‍ കമന്റ് ബോക്സില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

മാദ്ധ്യമങ്ങളെ പേടിച്ച്‌ തിരക്കില്ലാത്ത സ്ഥലത്താണ് മൊണോലിസ മാലവില്‍പ്പന നടത്തിയത്. എന്നാല്‍ അവിടെയുമെത്തി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകർത്താൻ ശ്രമിക്കുകയായിരുന്നു വ്ലോഗർമാർ. സോഷ്യല്‍മീഡിയയുടെ സ്വാധീനം പെണ്‍കുട്ടിയുടെ ജീവിതമാർഗത്തിന് തന്നെ തടസമായിരുന്നു. ഈ സാഹചര്യത്തില്‍ മൊണോലിസയുടെ പിതാവ് നാട്ടിലേക്ക് തിരികെ വിളിച്ചതായാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക