ഉത്ത‌ർപ്രദേശില്‍ വസ്തു ബ്രോക്കറായി ജോലി ചെയ്ത് വന്നിരുന്ന യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. ഗീത ശ‌ർമ(30) എന്ന യുവതിയുടെ മൃതദേഹമാണ് റോഡരികില്‍ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസും നാട്ടുക്കാരും ചേർന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ലഖ്‌നൗവിലെ പിജിഐ മേഖലയില്‍ ലിവിങ് പങ്കാളിയായ ഗിരിജ് ശങ്കറിനൊപ്പം താമസിച്ച്‌ വരികയായിരുന്നു ഗീത ശർമ. മരണത്തിന് പിന്നാലെ ഗിരിജിനെതിരെ ആരോപണവുമായി ഗീത ശർമയുടെ സഹോദരൻ ലാല്‍ ചന്ദ് രംഗത്തെത്തി. ഗീതയുടെ അക്കൗണ്ടിലുള്ള ഒരു കോടിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഗിരിജ് സഹോദരിയെ അപായപ്പെടുത്തിയതാണെന്നാണ് സഹോദരൻ്റെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഗീത അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായതാണെന്നാണ് ഗിരിജ് തന്നെ വിളിച്ചറിയിച്ചതെന്നാണ് സഹോദരൻ്റെ വെളിപ്പെടുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക