
മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാര്ക്കോ 100 കോടി ക്ലബിലെത്തിയിരുന്നു. സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്.ഇപ്പോഴിതാ, തിരക്കുകള്‍ക്കിടയില്‍ തന്റെ ചില ഉത്തരവാദിത്വങ്ങള്‍ നിർവ്വഹിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
അമ്മ സംഘടനയുടെ ട്രഷറർ സ്ഥാനത്തു നിന്നും രാജി വച്ചിരിക്കുകയാണ് ഉണ്ണി ഇപ്പോള്‍.ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്.
ഞാൻ വളരെ ബുദ്ധിമുട്ടേറിയൊരു തീരുമാനം എടുക്കുകയാണ്, അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്നും ഇറങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ജോലി തിരക്കുകള്‍ കാരണം സിനിമാജോലികളും മറ്റു ഉത്തരവാദിത്വങ്ങളും ബാലൻസ് ചെയ്തു കൊണ്ടുപോകാനാവുന്നില്ല. ട്രഷറർ എന്ന രീതിയിലുള്ള എന്റെ കമിറ്റ്മെന്റുകള്‍ പൂർണമായും നടപ്പിലാക്കാൻ ഈ സാഹചര്യത്തില്‍ കഴിയാത്തതിനാല്‍ ഞാൻ എന്റെ രാജി സമർപ്പിക്കുന്നു. എന്നിരുന്നാലും പുതിയൊരു മെമ്ബർ ആ സ്ഥാനത്ത് അപ്പോയിന്റ് ചെയ്യപ്പെടുന്നതുവരെ ഞാൻ തുടരുന്നതായിരിക്കും എന്നും ഉണ്ണി മുകുന്ദൻ കുറിപ്പില്‍ പറയുന്നു.