KeralaNews

ഒപ്പനയിലെ മണവാട്ടിയോട് ദ്വയാര്‍ത്ഥ പ്രയോഗം; അരുണ്‍കുമാറിനും റിപ്പോര്‍ട്ടർ ടിവിക്കുമെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം

റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കലോത്സവ റിപ്പോർട്ടിംഗില്‍ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നാണ് കേസ്.ചാനലിലെ അവതാരകനായ അരുണ്‍കുമാർ സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ചാനല്‍ മേധാവിയില്‍ നിന്ന് റിപ്പോർട്ട് തേടിയ ബാലാവകാശ കമ്മീഷൻ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ചർച്ചയായിരുന്നു. തുടർന്നാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഒപ്പന മത്സരാർത്ഥികളോട് റിപ്പോർട്ടർ ടിവി അവതാരകൻ സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്നാണ് കണ്ടെത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒപ്പനയില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ടിവിയിലെ മാദ്ധ്യമപ്രവർത്തകൻ ഷഹബാസ് നടത്തിയ സംഭാഷണമാണ് വിവാദത്തിന് തുടക്കമിട്ടത്. ഷഹബാസിന്റെ സംസാരത്തില്‍ ദ്വയാർത്ഥ പ്രയോഗമുണ്ടെന്നാണ് ആരോപണം. തുടർന്നുണ്ടായ വാർത്താ അവതരണത്തില്‍ അരുണ്‍ കുമാറും സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button