ലൈംഗികാധിക്ഷേപക്കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച്‌ മുൻമന്ത്രി ജി സുധാകരൻ.പരമനാറിയാണ് അയാള്‍. 15 വർഷം മുൻപ് തന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു അവൻ പരമനാറി ആണെന്ന്. പണത്തിന്റെ അഹങ്കാരമാണ്. എന്തും ചെയ്യാം എന്നാണ്. അയാള്‍ വെറും പ്രാകൃതനും കാടനുമാണ്. ജി സുധാകരൻ പറഞ്ഞു.

കായംകുളം എംഎസ്‌എം കോളേജില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബോബി ചെമ്മണൂരിന് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തില്‍. ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ ഉറപ്പായും തല്ലിയനെ. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി. അയാള്‍ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ. ആരും പരാതി കൊടുക്കേണ്ടതില്ല. എന്നിട്ട് അറസ്റ്റ് ചെയ്തോയെന്ന് സുധാകരൻ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അയാളെ ഹീറോ ആയി കൊണ്ടുനടക്കുന്ന ആളുകള്‍ ഉണ്ട്. അവർക്ക് പ്രത്യേകസംഘം ഉണ്ട്. പല സ്ത്രീകളെയും അയാള്‍ അപമാനിച്ചു അവർ ആരും അനങ്ങിയില്ല. നമ്മള്‍ എല്ലാത്തിനും മുന്നിലാണ് എന്ന് പറയുന്നവർക്ക് ഇതില്‍ എന്താണ് പറയാനുള്ളത്. ഒരിക്കലും നമ്മള്‍ നമ്മളെപ്പറ്റി പറഞ്ഞ് അഹങ്കരിക്കാൻ പാടില്ല. നമ്മള്‍ ചില കാര്യങ്ങളില്‍ മുന്നിലാണ്. ഉള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ മതി. ഇല്ലാത്ത കാര്യങ്ങള്‍ എന്തിനാണ് ഉണ്ടാക്കി പറയുന്നത്. പൊങ്ങച്ചം പറച്ചിലും പൊള്ള വാചകവും ലോകചരിത്രത്തില്‍ ഇടം പിടിക്കില്ല. പറയുന്ന ദിവസമേ ഉള്ളൂ അതിൻറെ ആയുസ്സ്. എന്തെങ്കിലും അടിച്ചു വിട്ടാല്‍ അത് ജനം ഉള്‍ക്കൊള്ളില്ല എന്നും മനസ്സിലാക്കണമെന്നും ജി സുധാകരൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക