വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്ബത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച ഉറപ്പ് എംഎല്‍എ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബത്തെ അറിയിച്ചു. നേതാക്കളുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്നും, നേതാക്കളുടെ ആദ്യ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെന്നും, പാർട്ടിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കുടുംബം അറിയിച്ചു.. ഇതുസംബന്ധിച്ച ഉറപ്പ് എംഎല്‍എ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുംബത്തെ അറിയിച്ചു.

നേതാക്കളുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്നും, ചില പാർട്ടി നേതാക്കളുടെ ആദ്യ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെന്നും, പാർട്ടിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കുടുംബം അറിയിച്ചു. എല്ലാം നല്ല രീതിയില്‍ ചെയ്യാമെന്ന് പാർട്ടി നേതാക്കള്‍ ഉറപ്പു നല്‍കിയതായും എൻ. എം. വിജയൻ്റെ മകൻ വിജേഷ് പറഞ്ഞു. നേതാക്കള്‍ വന്നതില്‍ സംതൃപ്തിയുണ്ട്. എല്ലാ കാര്യങ്ങളും നേതാക്കള്‍ ഗൗരവത്തില്‍ കേട്ടിട്ടുണ്ടെന്ന് മകള്‍ പത്മജയും വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷയത്തില്‍ നേതാക്കളും പ്രവർത്തകരും പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നും, പരാതികളുള്ളവർക്ക് അന്വേഷണ സമിതിയെ സമീപിക്കാമെന്നും എംഎല്‍എ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും, കുടുംബത്തിന് പറയാനുള്ളതെല്ലാം കേട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവഞ്ചൂരിന്റെ വാക്കുകൾ: “ഈ പ്രശ്നത്തില്‍ ഒരു പരിഹാരം ഉണ്ടാകും എന്ന് കരുതിയാണ് മുന്നോട്ടുപോകുന്നത്. എല്ലാ കാര്യത്തിലും പരിഹാരമുണ്ടാക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. മറ്റു തലങ്ങളില്‍ കൂടി ഇക്കാര്യം ആലോചിക്കേണ്ടി വരും” പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും പറയാനില്ല, നീതിപൂർവ്വമായ അന്വേഷണം നടക്കട്ടെ, കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ധാർമിക ഉത്തരവാദിത്തമാണ് നടത്തിയതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

ഇടഞ്ഞ് നിന്ന കുടുംബത്തെ അനുനയിപ്പിച്ചത് തിരുവഞ്ചൂർ നയതന്ത്രം: വിജയന്റെ കുടുംബാംഗങ്ങൾ പരാതി ബോധിപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കളിൽ നിന്ന് ആദ്യഘട്ടത്തിൽ അനുഭാവപൂർണ്ണമായ പ്രതികരണം ഉണ്ടായില്ല. ഇത് കുടുംബത്തെ പ്രകോപിപ്പിച്ചിരുന്നു. പാർട്ടിക്കെതിരെ പരസ്യ നിലപാടുമായി കുടുംബം മുന്നോട്ടു പോകും എന്ന ഘട്ടത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ പ്രശ്നപരിഹാരത്തിന് പാർട്ടി ചുമതലപ്പെടുത്തിയത്. ഉടനടി വയനാട്ടിൽ എത്തി കുടുംബാംഗങ്ങൾക്ക് പറയാനുള്ളത് ക്ഷമാപൂർവ്വം കേൾക്കുകയും പാർട്ടിക്കുവേണ്ടി സീനിയർ നേതാവ് എന്ന നിലയിൽ കുടുംബത്തിന് കൃത്യമായ ഉറപ്പുകൾ നൽകിയും തിരുവഞ്ചൂർ നടത്തിയ ഫലപ്രദമായ ഇടപെടലാണ് കുടുംബത്തെ പാർട്ടിയോട് ചേർന്ന് നിൽക്കുന്ന നിലപാടിലേക്ക് എത്തിച്ചത്.

കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർ: അച്ചടക്ക സമിതി അധ്യക്ഷൻ എന്ന നിലയിൽ പാർട്ടിയിൽ ചുമതല വഹിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏതാനും വർഷങ്ങളായി കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറായി മാറുകയാണ്. പാർട്ടിക്കുളിൽ പരസ്യ വിഴുപ്പലക്കലും, ചേരിതിരിഞ്ഞുള്ള വിമർശനങ്ങളും, പരസ്പരം കരിവാരി തീർക്കാൻ വാർത്ത ചോർച്ചയും, വ്യാജവാർത്ത നിർമ്മാണവും ഉൾപ്പെടെ നടന്നിട്ടുള്ള സന്ദർഭങ്ങളിൽ ഹൈക്കമാൻഡ് ആശ്രയിച്ചതും തിരുവഞ്ചൂരിനെയാണ്. ഈ അവസരങ്ങളിലെല്ലാം കൃത്യതയോടെ ഇടപെട്ട് പാർട്ടിയെ പരിക്കേൽപ്പിക്കാതെ നേതാക്കളെ അനുനയിപ്പിച്ച് പരിഹാരം കണ്ടെത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനപ്രിയ എംഎൽഎ, വികസന നായകൻ, മികച്ച ഭരണാധികാരി എന്നിങ്ങനെയുള്ള പതിവ് പ്രതിച്ഛായയിൽ നിന്ന് വ്യത്യസ്തമായ ഒരു വേഷമാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ തിരുവഞ്ചൂർ നിർവഹിക്കുന്നത്. കോൺഗ്രസിന് ഏറെ ആശ്വാസകരവും, ഏതു പ്രതിസന്ധിയിലും ആശ്രയിക്കാവുന്നതുമായ ഒരു അത്താണിയായി അദ്ദേഹം മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക