കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് നല്‍കിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തില്‍ വൈക്കത്ത് നിന്നും ചെന്നൈയിലേക്ക് ബസ് സർവ്വീസ് ആരംഭിക്കും. വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് സമ്മേളന വേദിയില്‍ വച്ച്‌ ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ചെന്നൈയില്‍ നിന്നും വൈക്കത്തേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സർവ്വീസ് ആരംഭിക്കുവാൻ തീരുമാനിച്ചത്.

2025 ജനുവരി ഒന്നു മുതല്‍ സർവ്വീസ് ആരംഭിക്കും.ചെന്നൈയിലേക്കും, തമിഴ്നാട്ടിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളായ പഴനി തഞ്ചാവൂർ വേളാങ്കണ്ണി എന്നിവിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടും ബസ് സർവ്വീസ് ആരംഭിക്കണമെന്നായിരുന്നു ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക