കുസാറ്റിലെ പ്രൊഫസറുടെ ഡാൻസാണ് ഇപ്പോള്‍ സൈബർ ലോകത്തെ ചർച്ചാവിഷയം. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ മൈക്രോ ബയോളജി എച്ച്‌.ഒ.ഡി പാർവ്വതി വേണു വിദ്യാർത്ഥിനികള്‍ക്കൊപ്പം പുഷ്പ 2-വിലെ ‘പീലിങ്സ്’ എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവച്ചതാണ് സോഷ്യല്‍ മീഡിയയെ പിടിച്ചുലച്ചത്.ഇൻസ്റ്റഗ്രാമില്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്.

ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനകം എഴുപത് ലക്ഷത്തിലധികം പേരാണ് കണ്ടത്. ദേശീയ മാധ്യമങ്ങളടക്കം അധ്യാപികയുടെ ഡാൻസ് വാർത്തയാക്കിയിട്ടുണ്ട്.സംഭവം വൈറലായതോടെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ‘എന്തുകൊണ്ട് ഞങ്ങളുടെ കോളേജില്‍ ഇങ്ങനെയൊരു എച്ച്‌.ഒ.ഡി ഇല്ല’, ‘ഇതൊക്കെയാണ് കോളേജ് ജീവിതത്തെ അവിസ്മരണീയമാക്കുന്നത്’, ‘എച്ച്‌.ഒ.ഡി=ഹെഡ് ഓഫ് ഡാൻഡ്’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍. വിദ്യാർഥിനികളെ കവച്ചുവെയ്ക്കുന്നതാണ് ടീച്ചറുടെ ഡാൻസ് എന്നാണ് കാഴ്ചക്കാരുടെ പൊതുവായ അഭിപ്രായം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക