ഭാര്യയുടെ അവിഹിത ബന്ധത്തെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ താമസിക്കുന്ന ലോറി ഉടമ സ്വാമി (45) ആണ് ജീവനൊടുക്കിയത്. ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനംനൊന്താണ് സ്വാമി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രണ്ട് വർഷം മുൻപാണ് സ്വാമിയുടെ ഭാര്യ ബാംഗ്ലൂർ സർവകലാശാലയില്‍ ജോലിയില്‍ ചേർന്നത്. എന്നാല്‍ അവിടെത്തെ സർവകലാശാല രജിസ്ട്രാറായിരുന്ന മൈലാരപ്പയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് മരണപ്പെട്ട സ്വാമിയുടെ കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം അറിഞ്ഞ മൈലാരപ്പയുടെ ഭാര്യ വീട്ടിലെത്തി വഴക്കിടുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്മാറാൻ സ്വാമിയുടെ ഭാര്യ പവിത്ര തയ്യാറായില്ല. ഇതില്‍ മനംനൊന്താണ് സ്വാമി ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
2005-06 ലായിരുന്നു സോമശേഖർ പവിത്രയെ വിവാഹം കഴിച്ചത്. പി.യു.സി ബിരുദധാരിയായ പവിത്രയെ സ്വാമി കോളേജില്‍ ചേർന്ന് ബി.കോം പഠിച്ചു. പിന്നീട് കരാർ അടിസ്ഥാനത്തില്‍ പവിത്ര ബംഗളൂരുവിലെ സർവ്വകലാശാലയില്‍ ജോലിയും വാങ്ങി നല്‍കിയിരുന്നു.

















