നാഗാലാന്റില്‍ വനിതാ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടർന്ന് മലയാളി IAS ഓഫീസറെ സസ്‌പെൻഡ് ചെയ്തു. മലയാളിയായ റെനി വില്‍ഫ്രെഡ് നാഗാലാൻഡ് കേഡറിലെ 2015 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കൂടുതല്‍ ശമ്ബളവും അവസരങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ വനിതാ സഹപ്രവർത്തകരെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിരുന്നത്.

വില്‍ഫ്രെഡിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്നും നാഗാലാൻഡ് പൊലീസ് വ്യക്തമാക്കി. 2021 ല്‍ നോക്ലാക്ക് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ ഔദ്യോഗിക വസതിയില്‍ രണ്ട് വീട്ടുജോലിക്കാരെ പീഡിപ്പിച്ചുവെന്നാരോപിച്ച്‌ മറ്റൊരു കേസില്‍ വില്‍ഫ്രെഡ് വിചാരണ നേരിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസില്‍ ചേരുന്നതിന് മുമ്ബ്, ഇയാള്‍ ഇന്ത്യൻ ഇൻഫർമേഷൻ സർവീസസില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. ആദ്യം ഡല്‍ഹിയിലും പിന്നീട് ആൻഡമാൻ നിക്കോബാർ ദ്വീപിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീടാണ് ഇയാൾക്ക് ഐഎഎസ് ലഭിക്കുന്നതും നാഗാലാൻഡ് കേഡറിൽ ജോയിൻ ചെയ്യുന്നതും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക