മുംബൈ:നഗരത്തിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ ഗോരേഗാവ് ബങ്കൂർ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലോത്സവത്തിന് ഇന്ന് തുടക്കം കുറിച്ചു.ഇന്ന് ആരംഭിച്ച മണ്ഡല പൂജ ഡിസംബർ 29 വരെ നീണ്ടു നിൽക്കും.

20.12.24 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അയ്യപ്പന് ലക്ഷാർച്ചന.വൈകുന്നേരം 5.30 ന് എ.എസ്.എസ്.ബി മാതൃസഘത്തിന്റെ ഭജന.7 മണിക്ക് ശ്രീമദ് ഭാഗവത സപ്താഹ മാഹാത്മ്യം. യജ്ഞാചാര്യൻ ബ്രഹ്മശ്രീ പൊന്നക്കാട്ട് മണികണ്ഠൻ നമ്പൂതിരി. 8 മണിക്ക് ഗുരു രുഗ്മിണി ശിവകുമാറിന്റെ ശിഷ്യരുടെ ക്ലാസിക്കൽ & ഭക്തി ഗാനമേള. 9മണിക്ക് ശ്രീമതി ശ്രുതി വാര്യരുടെ ഭരതനാട്യം.ം9.30ന് ശാന്തി ഗീതങ്ങൾ എൽ.എൻ.വേണു ടീമിന്റെ ഭക്തിനിർഭരമായ ഗാനങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

21.12.24. ശനിയാഴ്ച രാവിലെ 6.30 മുതൽ ശ്രീമദ് ഭാഗവതസപ്താഹം ഒന്നാം ദിവസം.വൈകുന്നേരം 5മണിക്ക് സേവാ സഘത്തിന്റെ ഭജന. 6മണിക്ക് കർപ്പൂര ദീപ പ്രദക്ഷിണം. 6.30 ന് കേരള ചെറുതുരുത്തി കലാമണ്ഡലം ശ്രീ രവികുമാർ ടീം അവതരിപ്പിക്കുന്ന കഥകളി – ദക്ഷയാഗം22.12.24 ഞായറാഴ്ച രാവിലെ 6.30 മുതൽ ശ്രീ മദ് ഭാഗവത സപ്താഹം. രണ്ടാം ദിവസം.ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനമഹാപ്രസാദം. വൈകുന്നേരം 6. മുതൽ മുബൈ ഡോക്ടർ രാജേഷിന്റെ കർണാടിക് താളവാദ്യ കച്ചേരി. 7മണിക്ക് പ്രണവം അവതരിപ്പിക്കുന്ന ഭക്തി ഗാനമേള

23.12. 24 തിങ്കളാഴ്ച രാവിലെ 6.30 മുതൽ ശ്രീ മദ് ഭാഗവത സപ്താഹം മൂന്നാം ദിവസം.വൈകുന്നേരം 6.30 ന് പുഷ്പാഞ്ജലി മെലഡീസിന്റെ ഭക്തിഗാനങ്ങൾ7.30 നൃത്യദർപ്പൺ അക്കാഡമി ശിഷ്യരുടെ ഭരതനാട്യം. 8.30 രക്ഷശ്രീ വാസ്തവയും കൗഷൽ മഹാവീരും അവതരിപ്പിക്കുന്ന ബോളിവുഡ് ക്ലാസിക്കൽ & ഭജൻസ്.

24.12. 24.ചൊവ്വാഴ്ച രാവിലെ 6.30 മുതൽ ശ്രീ മദ് ഭാഗവതസപ്താഹം നാലാം ദിവസം.വൈകുന്നേരം 6.30 ശ്രീ മതി മഞ്ജുള മനോജിന്റെ.(നൃത്യോപാസന സ്കൂൾ ക്ലാസിക്കൽ ഡാൻസ് കാന്തിവല്ലി ഈസ്റ്റ്) ഭരതനാട്യം. 8 മണിക്ക് ശ്രീമതി ബീന മണികണ്ഠൻ(പിങ്കി) ഗ്രൂപ്പിന്റെ പാട്ടും നൃത്തവും.25.12.24 ബുധനാഴ്ച. രാവിലെ 6.30 മുതൽ ശ്രീ മദ് ഭാഗവത സപ്താഹം അഞ്ചാം ദിവസം. വൈകുന്നേരം 6.30 ന് കലാമണ്ഡലം ശ്രീ നയനൻ അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ. 8 മണിക്ക് ഗുരു ശ്രീമതി ദീപ സന്തോഷും ശിഷ്യരും (ബങ്കൂർ നഗർ നൃത്യതി ഡാൻസ് അക്കാദമി) അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ.26.12.24വ്യാഴാഴ്ച രാവിലെ 6.30 മുതൽ ശ്രീ മദ് ഭാഗവതസപ്താഹം ആറാം ദിവസം.വൈകുന്നേരം 6 മണിക്ക് ശ്രീ ഗുരുവായൂരപ്പന് പാൽപ്പായസ നിവേദ്യം.6.30 ന് എ.എസ്.എസ്. ബി. മാതൃസംഘത്തിന്റെ കൈകൊട്ടി കളി തുടർന്ന് കലാമണ്ഡലം ശ്രീ അനൂപും ടീംമും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്.8 മണിക്ക് ശ്രീമതി സിദ്ദി കർലേക്കർ അവതരിപ്പിക്കുന്ന കഥക് നൃത്യസേവ8.30 വോയിസ് ഓഫ് കാർഗർ അവതരിപ്പിക്കുന്ന ഭക്തി ഗാനമേള

27.12.24 വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ശ്രീ മദ് ഭാഗവതസപ്താഹം അവസാന ദിവസം. 12.30ന് എ.എസ്.എസ്. ബി.മാതൃസഘത്തിന്റെ ഭജന.വൈകുന്നേരം 5.30 ന് ചെണ്ട ആചാര്യൻ ശ്രീ പല്ലശ്ശന നന്ദകുമാർ നയിക്കുന്ന തായമ്പക, ചെണ്ട പഞ്ചാരിമേളം അരങ്ങേറ്റം. 8 മണിക്ക് നാട്യ ഡാൻസ് അക്കാഡമി ഗുരു അനുരാധ ശശികുമാറിന്റെ ശിഷ്യരുടെ ക്ലാസിക്കൽ ഡാൻസ് 8.30ന് ഗോരേഗാവ് മലയാളി സമാജം ലേഡീസ് വിങ്ങിന്റെ കൾച്ചറൽ പ്രോഗ്രാം. 8.30 ന് എ.എസ്. എസ്.ബി.വെൽവിഷർ മീറ്റിങ്.28.12.24 ശനിയാഴ്ച ഭഗവാൻ അയ്യപ്പന് അഖണ്ഡനാമം. വൈകുന്നേരം 6 മണിക്ക് കർപ്പൂരദീപ പ്രദക്ഷിണം. മഹാദീപാരാധന. 7 മണിക്ക് ഗുരു ആശ സുനിൽ കുമാറിന്റെ ശിഷ്യരുടെ ഭരതനാട്യം.(സംസ്കൃതി അക്കാദമി ഫൈനാർട്സ് താനെ ).7 മണിക്ക് താലം,പഞ്ചവാദ്യം, ഭജന, ഉഡുക്ക് പാട്ട്, തുള്ളൽ എന്നിവയുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം. തുടർന്ന് അഞ്ചമ്പലം പൂട്ടി അയ്യപ്പൻ വിളക്ക്.(കേരള തൃശ്ശൂർ മച്ചാട് ഉടുക്കു സംഘം).

29.12.24. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഗാനകലാ വിദ്യാനിലയത്തിലെ കുട്ടികളുടെ ഭരതനാട്യം. 7 മണിക്ക് ഡോക്ടർ നരേഷ് പിള്ളെ (കലയാല നൃത്യ അക്കാദമി പവായ്)യുടെ ശിഷ്യർ അവതരിപ്പിക്കുന്ന ഭരതനാട്യം.8മണിക്ക് സ്വരഗാന റിഥം മ്യൂസിക് & ഡാൻസിന്റെ സെമി ക്ലാസിക്കൽ ഭക്തി സാന്ദ്രമായ ഗാനമേളയും നൃത്യനൃത്തങ്ങളും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക