മുംബൈ: എയർ ഇന്ത്യ പൈലറ്റിൻ്റെ ആത്മഹത്യ ചെയ്ത കേസിൽ കുറ്റാരോപിതനായ 27 കാരൻ ആദിത്യ പണ്ഡിറ്റ്‌ സെഷൻ കോടതിയെ സമീപിച്ചു. താൻ സൃഷ്ട്ടി യുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത് എന്നും തനിക്ക് എതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിത മാണെന്നും കോടതിയിൽ വാദിച്ചു.

കാമുകി സൃഷ്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടപ്പോൾ ആദ്യം ആശുപത്രിയിലെത്തിച്ചത് താനാണെന്ന് അവകാശപ്പെട്ട് ആദിത്യ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു. മറോൾ ഭാഗത്തു വാടക ഫ്‌ളാറ്റിൽ താമസിച്ചിരുന്ന സൃഷ്ടി തുലിയെ നവംബർ 25 ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുലിയുടെ സുഹൃത്തും വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നതുമായ പണ്ഡിറ്റിനെ ഒരു ദിവസത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകൾ ആത്മഹത്യ ചെയ്യാൻ കാരണം ആദിത്യ ആണെന്നും പല തരത്തിലും ഉപദ്രവിക്കുമായിരുന്നു വെന്നും പിതാവ് പോലീസിനോട് പറഞ്ഞു.തുലി ഒരു നോൺ വെജിറ്റേറിയനും പണ്ഡിറ്റ് വെജിറ്റേറിയനുമായതിനാൽ ഭക്ഷണ ക്രമങ്ങളെ ചൊല്ലിയും ഇരുവരും തമ്മിൽ തർക്കമുണ്ടായതായും ആരോപണമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക