റായ്ഗഡ്: റായ്ഗഡ് ജില്ലയിലെ പെൺ, അലിബാഗ് താലൂക്കുകളിൽ താമസിക്കുന്ന പ്രവാസി മലയാളികൾ, പെൺ മലയാളി സമാജം, അലിബാഗ് മലയാളി അസോസിയേഷൻ, കൊങ്കൺ യാത്രാവേദി തുടങ്ങിയ സംഘടനകൾ ചേര്‍ന്ന് LTT- Kochuveli( 01463) സ്പെഷ്യൽ ട്രെയിന് ആദ്യമായി പെൺ റയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതിന് ആദ്യ യാത്രാ ദിവസമായ ഇന്നലെ വൈകിട്ട് 6.30 ന് പെൺ റയിൽവേ സ്റ്റേഷനിൽ സ്വീകരണം നല്‍കിഈ മേഖലയിലെ പ്രവാസി സമൂഹത്തിന്റെ വർഷങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായിട്ടാണ് പെൺ റെയിൽവേ സ്റ്റേഷനിൽ ആദ്യമായി ഒരു എക്സ്പ്രസ്സ്‌ ട്രെയിനിന് സ്റ്റോപ്പ്‌ അനുവദിച്ചത്.

അതിന്റെ സന്തോഷം പങ്കിടുവാനും അതിനായി ഇടപെട്ട് സഹായിച്ച പ്രവാസി സംഘടനകൾക്കും, റെയിൽവെ അധികാരികൾക്കും, ജന പ്രതിനിധികൾക്കും സ്നേഹവും നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതിനായിട്ടാണ് പ്രവാസി സമൂഹം പെൺ റെയിൽവേ സ്റ്റേഷനിൽ ഒത്തുകൂടിയത്. ചടങ്ങിൽ ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന ഘടകം അധ്യക്ഷൻ K.M.മോഹൻ, പെൺ ജേഷ്ഠ നാഗരിക്ക് സംഘടനാ ഭാരവാഹികളായ കാശിനാഥ് പാണ്ഡുരംഗ്, ജയിന്ത് ആപ്തെ, പെൺ മലയാളി സമാജം പ്രസിഡന്റ് സി .കെ .ഷിബുകുമാർ,സെക്രട്ടറി വി .സഹദേവൻ,തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെൺ മലയാളി സമാജം അംഗങ്ങൾ,പെൺ മഹിളാ ബജത്ത് ഗട്ട് അംഗങ്ങൾ,അലിബാഗ് മലയാളി അസോസിയേഷൻ അംഗങ്ങൾ,കൊങ്കൺ യാത്രാവേദി അംഗങ്ങൾ തുടങ്ങിവർ പങ്കെടുത്തു കൂടുതൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് പെൺ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ലഭിക്കുന്നതിനുളള പരിശ്രമങ്ങൾ ഇനിയും തുടരുമെന്ന് സമാജം ഭാരവാഹികളായ സി കെ ഷിബുകുമാർ, വി സഹദേവൻ എന്നിവർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക