പുതിയ ഹെയർസ്റ്റൈലിലും ലുക്കിലുമെത്തി ഞെട്ടിച്ച്‌ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇൻ്റർനാഷണല്‍ ഗോള്‍ഡ് ക്ലബ്ബിലാണ് പുതിയ ലുക്കില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തമായ ഹെയർ സ്റ്റൈലിലും അതിലും വ്യത്യസ്തമായ ഡ്രസ്സിംഗ് സ്റ്റൈലിലുമാണ് ട്രംപ് എത്തിയത്.

കൈയ്യിലൊരു തൊപ്പിയുമായി മാദ്ധ്യമങ്ങളോട് സുഖവിവരം അന്വേഷിക്കുന്ന ട്രംപാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. ആളുകളുടെയും മാദ്ധ്യമങ്ങളുടെയും അരികിലേക്ക് എത്തി, അവരോട് സംസാരിക്കുകയാണ് ട്രംപ്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2025 ജനുവരി 20-നാണ് യുഎസ് പ്രഡിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയമുറപ്പിച്ചത്. അമേരിക്കയുടെ 47ാം പ്രസിഡന്റായാണ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക