അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വല്ലപ്പുഴയിലാണ് സംഭവം. ചെറുകോട് ഇലപ്പുള്ളി സ്വദേശിനി മുഖില (62), മകൻ നിഷാന്ത് (39) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകൻ്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
രാത്രി ഏറെ വൈകിയിട്ടും വീടിനുള്ളില്‍ വെളിച്ചം കാണാതിരുന്നതിനെ തുടർന്ന് പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പട്ടാമ്ബി പൊലീസ് സ്ഥലത്തെത്തി. പരിശോധനകള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം സംസ്കരിക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















