മുംബൈ: ഭാണ്ഡൂപ്പിൽ 14 വയസ്സുള്ള ആൺകുട്ടി അമ്മ പഠിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തൂങ്ങി മരിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച സ്ഥിരീകരിച്ചു.റൺവാൾ ഗ്രീൻസ് കെട്ടിടത്തിലാണ് സംഭവം, ഭാണ്ഡൂപ്പ് പോലീസ് സ്റ്റേഷനിൽ അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഡിസംബർ 14 ന് രാത്രി 10.15 ഓടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി നൈലോൺ കയർ ഉപയോഗിച്ച് കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചുവെന്ന് പോലീസ് പറഞ്ഞു.
കിടപ്പുമുറിയുടെ വാതിൽ തുറന്നപ്പോഴാണ് അമ്മ ഇത് കാണാൻ ഇട ആയത്. ഉടൻ തന്നെ കുട്ടിയെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടർന്ന് ആശുപത്രി അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.സംഭവത്തിൽ അന്വേഷണം നടത്താനും വിശദാംശം ശേഖരിക്കാനും പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി.
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അമ്മ ആവർത്തിച്ച് ആവശ്യപ്പെട്ടതിനെ തുടർന്നാകാം കുട്ടി ഈ കടുത്ത നടപടി സ്വീകരിച്ചതെന്നാണ് പ്രാഥമികാന്വേഷണം.കുട്ടിയുടെ അച്ഛൻ ബിസിനസുകാരനും അമ്മ വീട്ടമ്മയുമാണെന്ന് പോലീസ് പറഞ്ഞു.

















