റിയാലിറ്റി ഷോയിലെ അവതാരികയായി എത്തി ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റിയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന രഞ്ജിനിയുടെ ഭാഷാ ശൈലി ആയിരുന്നു അതിവേഗത്തില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കാരണം ആയത്.ഇതിന്റെ പേരില്‍ താരം നിരവധി വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുമുണ്ട്. എന്നാല്‍ അതൊന്നും തന്നെ രഞ്ജിനിയുടെ കരിയറിനെ ബാധിച്ചില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രഞ്ജിനി. സാമൂഹിക വിഷയങ്ങളില്‍ ഉള്‍പ്പെടെ താരം ഇടപെടാറുണ്ട്. തന്റെ നിലപാട് തുറന്ന് പറയാൻ താരം ഒരിക്കലും മടികാണിക്കാറില്ല. ഇതിന്റെ പേരിലും രഞ്ജിനിയ്ക്ക് വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. റിലായിലിറ്റി ഷോയുടെ വേദിയില്‍വച്ച്‌ നടൻ ജഗതി ശ്രീകുമാർ താരത്തെ വിമർശിച്ചിരുന്നു. ഇ തേക്കുറിച്ച്‌ കൂടുതല്‍ വിശദമാക്കുകയാണ് രഞ്ജിനി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജഗതി കുറ്റപ്പെടുത്തിയപ്പോള്‍ പ്രതികരിക്കാതെ അവതരണം തുടരുകയായിരുന്നു രഞ്ജിനി. അന്ന് പ്രതികരിക്കാതിരുന്നത് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഫോക്കസ് നഷ്ടമാകാതിരിക്കാൻ വേണ്ടിയാണെന്നാണ് രഞ്ജിനി പറയുന്നത്. എനിക്ക് വേണമെങ്കില്‍ പ്രതികരിക്കാമായിരുന്നു. ഷോ നിർത്തി ഇറങ്ങിപ്പോകുകയോ, അല്ലെങ്കില്‍ കരയുകയോ ചെയ്യാം. ഇതിനെക്കാള്‍ കൂടുതല്‍ പറയാനും അറിയാം. എന്നാല്‍ ഇതൊന്നും എത്തിക്കല്‍ ആകില്ല.

ഒരു മ്യൂസിക് ഷോയുടെ ഫിനാലെ ആണ് നടക്കുന്നത്. ജഗതിയുടെ വാക്കുകള്‍ കേട്ടതോടെ കുട്ടികളുടെ ഫോക്കസ് നഷ്ടമായി. ഇത് കൂട്ടാതിരിക്കാൻ വേണ്ടിയാണ് പ്രതികരിക്കാതിരുന്നത്. ഷോയ്ക്ക് ശേഷം പ്രതികരിച്ചുവെന്നും രഞ്ജിനി പറഞ്ഞു.

കരിയറില്‍ ഒരിക്കലും അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റിന് വഴങ്ങാൻ താത്പര്യം ഉള്ളവർ അത് ചെയ്‌തോട്ടെ. അതില്‍ പ്രശ്‌നമില്ല. പക്ഷെ നോ പറയേണ്ടിടത്ത് ഞാൻ നോ പറയും. നോ പറഞ്ഞിട്ടുമുണ്ട്. അങ്ങനെ എത്രയോ അവസരങ്ങള്‍ നഷ്ടമായി. വഴങ്ങികൊടുത്തിരുന്നെങ്കില്‍ ഇന്ന് കരിയറില്‍ ഞാൻ എവിടെയോ എത്തിയേനെ എന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക