അരീക്കോട് തണ്ടർബോള്‍ട്ട് ക്യാംപില്‍ പൊലീസുകാരനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം വെടിയുതിർത്തതാണെന്നാണു സൂചന. എസ്‌ഒജി കമാൻഡന്റ് വയനാട് സ്വദേശി വിനീതാണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്. മൃതദേഹം അരീക്കോട് ആശുപത്രിയില്‍. അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസിക പ്രയാസത്തിലായിരുന്നുവെന്നു സൂചനയുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇയാൾ മാനസിക പീഡനം നേരിട്ടതായും റിപ്പോർട്ടുണ്ട്. 2011 തണ്ടർബോള്‍ട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















