പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയില്‍ വെച്ചാണ് മരണം.ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ത്യൻ ക്ലാസിക്കല്‍ മ്യൂസിക്കിന് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് ഉസ്താദ് സാക്കിർ ഹുസൈൻ. വളരെ ചെറിയ പ്രായത്തില്‍ സംഗീത രംഗത്തേക്ക് കടന്ന് വന്നയാളാണിദ്ദേഹം. 11ാം വയസില്‍ അമേരിക്കയില്‍ തന്റെ ആദ്യ കണ്‍സേർട്ട് അവതരിപ്പിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ആദ്യ ആല്‍ബം ലിവിംഗ് ഇൻ ദ മെറ്റീരിയല്‍ വേള്‍ഡ് 1973 ലാണ് റിലീസ് ചെയ്യുന്നത്. അടുക്കള സാമഗ്രികള്‍ പോലും ഉപയോഗിച്ച് താളമുണ്ടാക്കുന്ന ഉസ്താദ് സാക്കിർ ഹുസൈന് ഇന്ത്യയിലും വിദേശത്തും വലിയ ആരാധക വൃന്ദം ഉണ്ടായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





