കേരളത്തിലെ ഏറ്റവും വലിയ മാള്‍ എന്ന സവിശേഷതയുമായി മൂന്ന് വർഷങ്ങള്‍ക്ക് മുമ്ബാണ് തിരുവനന്തപുരം ലുലു മാള്‍ പ്രവർത്തനം ആരംഭിക്കുന്നത്. 2000 കോടി രൂപ നിക്ഷേപത്തില്‍ മൊത്തം 2000000 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയിലായി പരന്നു കിടക്കുന്ന ലുലു മാളില്‍ ദിനംപ്രതി ആയിരക്കണക്കിന് പേരാണ് സന്ദർശനം നടത്തുന്നത്. സമീപ ജില്ലകളില്‍ നിന്ന് മാത്രമല്ല, അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നുവരെ ആളുകള്‍ തിരുവനന്തപുരം ലുലുവിലേക്ക് എത്തുന്നു.

ആദ്യ ഒരുവർഷത്തില്‍ മാത്രം 2.20 കോടി ആളുകളാണ് തിരുവനന്തപുരം മാള്‍ സന്ദർശിച്ചതെന്ന കണക്കുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തലസ്ഥാന നിവാസികളുടെ ഷോപ്പിങ് സംസ്കാരത്തെ സമൂലമായ രീതിയില്‍ മാറ്റിമറിക്കാന്‍‌ ലുലു മാളിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മാളിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്കായി വമ്ബന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നോണ്‍ സ്റ്റോറ്റ് സെലിബ്രേഷന്‍, നോണ്‍ സ്റ്റോപ്പ് പ്രമോഷന്‍സ്’ എന്നപേരില്‍ ആരംഭിച്ചിരിക്കുന്ന ഓഫർ മേളയില്‍ പല ഉത്പന്നങ്ങളും 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭിക്കും. ഏതൊക്കെ ഉത്പന്നങ്ങളായിരിക്കും ഓഫർ വിലയില്‍ ലഭിക്കുക എന്നുള്ളത് അടുത്ത ദിവസം തന്നെ വ്യക്തമാകും. ലുലു ഹൈപ്പർമാർക്കറ്റിന് പുറമെ, ലുലു ഫാഷന്‍ സ്റ്റോർ, ലുലു കണക്‌ട്, ലുലു കണ്ക്‌ട് എന്നീ വിഭാഗങ്ങളിലെല്ലാം ഓഫർ വിലിയിലായിരിക്കും വില്‍പ്പന.

വാർഷികത്തോട് അനുബന്ധിച്ച്‌ പർച്ചേഴ്സ് നടത്തുന്നവക്കായി വലിയ സമ്മാനപദ്ധതികളും ലുലു ഒരുക്കിയിട്ടുണ്ട്. സ്വർണ്ണ നാണയം, ഗിഫ്റ്റ് കാർഡ് എന്നിവയ്ക്ക് പുറമെ ഒരു വർഷം ലുലുവില്‍ ഫ്രീ ഷോപ്പിങ് നടത്താനുള്ള ഭാഗ്യവും സമ്മാന ജേതാക്കളെ തേടിയെത്തും. ഡിസംബർ 13, 14, 15 തിയതികളിലായി നീണ്ടു നില്‍ക്കുന്ന ഷോപ്പിങ് മഹോത്സവത്തോട് അനുബന്ധിച്ച്‌ പുലർച്ച രണ്ട് മണിവരെ മാള്‍ പ്രവർത്തിക്കും.

കോട്ടയം മാളിന്റെ ഉത്ഘാടനം ഡിസംബർ 14ന്

കോട്ടയത്തെ പുതിയ ലുലു മാളിന്റെ ഉദ്ഘാടനം 14 ന് നടക്കും. കേരളത്തിലെ അഞ്ചാമത്തെ ലുലു മാളാണ് എംസി റോഡിന് സമീപം മണിപ്പുഴയില്‍ നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ അഞ്ചാമത്തെ ലുലു മാളാണ് കോട്ടയത്തോത്. നിലവില്‍ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ലുലുവിന് സ്വന്തമായി മാളുകളുള്ളത്.

ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോർ, ലുലു കണക്‌ട്, ഫുഡ് കോർട്ട്, ഫണ്‍ട്യൂറ എന്നിവയെല്ലാം കോട്ടയം മാളില്‍ സജ്ജമായി കഴിഞ്ഞു. 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പണിത മാളില്‍ 1.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലു ഹൈപ്പർമാർക്കറ്റായിരിക്കും ശ്രദ്ധാ കേന്ദ്രം. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ വലിയ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ലുലു ഗ്രൂപ്പ് തയ്യാറാക്കും എന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക