താനെ:വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലി സമാഹരിച്ച മുപ്പതു ലക്ഷം രൂപ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ എബ്രഹാം ഭരണസമിതി അംഗം വിജയൻ സി എന്നിവർ ചേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് കൈമാറി.
ഡോംബിവലി കേരളീയ സമാജത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്കും, പിറന്ന നാടിനോടുള്ള ഡോംബിവലി മലയാളികളുടെ സ്നേഹത്തിനും കേരള മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു.സമാജത്തോട് സഹകരിച്ച എല്ലാവരോടും സമാജം ഭാരവാഹികളും കൃതജ്ഞത അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















