കോട്ടയം: കേരള സർക്കാർ നടപ്പിലാക്കിഹ്ളഒിഐഐവ ഇല്ല ല്ക അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവ് ജനങ്ങളുടെ നേരേയുള്ള കൈയ്യേറ്റമാണെന്നും ഈ ഭരണകൂട ഭീകരതക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കെ ഡി പി സംസ്ഥാന പ്രസിഡന്റ് കെ കെ ജോസ്മോൻ പ്രസ്ഥാവിച്ചു, വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിര കേരള ഡെമോക്രാറ്റിക്ക് പാർട്ടി കോട്ടയം ജില്ല കമ്മറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച സായാഹ്ന ധരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ഡി പി ജില്ലാ പ്രസിഡന്റ് നിബു എബ്രഹാം യോഗത്തിൽ അദ്ധ്യഷത വഹിച്ചു.
പാർട്ടി സംസ്ഥാന രക്ഷാധികാരി സലിം പി മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാജു എം ഫിലിപ്പ്. നിണ്ടുർ പ്രകാശ്, ഷാജി കുറുമട്ടം. യു ഡി മത്തായി. ഡോ: ജോസഫ് ആന്റണി, ഷാജി മറ്റത്തിൽ, വി കെ മാത്യു, ഷിബു നാട്ടകം, സിജിൻ ജോസഫ് എസ് വേണുഗോപാൽ, സുധീർ, താഫ തലനാട്, ശോശാമ്മ എബ്രഹാം, രാജൻ കെ കെ, തുടങ്ങിവർ പ്രസംഗിച്ചു.
















