കോണ്‍ക്രീറ്റ് കട്ടർ നെഞ്ചില്‍ തുളഞ്ഞുകയറി തൊഴിലാളി മരിച്ചു. കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസാണ് (60) മരിച്ചത്.

പത്തനംതിട്ടയിലെ കൂടല്‍ നെടുമണ്‍കാവ് ഇലക്‌ട്രിക്കല്‍ സബ്ബ്സ്റ്റേഷന് സമീപം വട്ടവിളയില്‍ ബാബുക്കുട്ടിയുടെ വീട്ടില്‍വെച്ച്‌ വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-നാണ് ദാരുണമായ സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാബുക്കുട്ടിയുടെ വീട്ടിലേക്ക് വാഹനം കയറുന്നതിനായി, പഴയ കടമുറിയുടെ കോണ്‍ക്രീറ്റ് പൊളിക്കുകയായിരുന്നു. ഇരുമ്ബ് സ്റ്റാൻഡില്‍നിന്നാണ് ജെയിംസ് ഈ ജോലിചെയ്തത്.

ഇതിനിടെ കോണ്‍ക്രീറ്റ് തുളയ്ക്കുന്ന യന്ത്രവുമായി താഴേയ്ക്ക് ഇറങ്ങുമ്ബോള്‍ പുറകിലേക്ക് മറിഞ്ഞുവീണു. താഴെവീണ ജെയിംസിന്റെ നെഞ്ചിലേക്ക്, ഓഫാകാതിരുന്ന യന്ത്രം തുളഞ്ഞുകയറുകയായിരുന്നു. ഉടൻതന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

ഭാര്യ: ബീന. മക്കള്‍: നേഹ അന്ന, നിർമ്മല. മരുമക്കള്‍: ബിജോഷ്, ജിനു. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് കൊടുമണ്‍ സെയ്ന്റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയില്‍.

യന്ത്രമുന നെഞ്ചിലേക്ക്; കണ്ടവരെല്ലാം നടുങ്ങി

ഇത്തരത്തിലൊരു മരണം അപൂർവം. കലഞ്ഞൂരില്‍ തൊഴിലാളിക്കുണ്ടായ ദാരുണാന്ത്യത്തെ ഇങ്ങനെയേ പറയാനാകൂ. പണിക്കിടെ യന്ത്രം സ്വന്തം നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ ഭീകര ദൃശ്യം. അതിന് സാക്ഷികളായവർക്ക് ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല.

ചിരിച്ചു കാര്യംപറഞ്ഞുകൊണ്ടാണ് ജെയിംസ് സ്റ്റാൻഡില്‍നിന്ന് താഴേക്കിറങ്ങിയത്. പെട്ടെന്ന് പിന്നിലേക്ക് വീഴുന്നതുകണ്ട് അമ്ബരന്ന് ഓടിയെത്തിയപ്പോള്‍ കണ്ടത് കോണ്‍ക്രീറ്റ് തുളയ്ക്കുന്ന യന്ത്രം നെഞ്ചില്‍ തുളച്ചുകയറി കിടക്കുന്നതാണ്. നെടുമണ്‍കാവില്‍ വട്ടവിളയില്‍ വീട്ടിലെ പഴയ കെട്ടിടം പൊളിക്കുന്ന സ്ഥലത്തുണ്ടായ ദാരുണമായ മരണത്തിന്റെ ദുഃഖത്തിലാണ് ബാബുക്കുട്ടിയും വീട്ടുകാരും. പണിചെയ്യുന്ന സമയത്തെല്ലാം ഈ വീട്ടുകാരും പണിക്കാർക്ക് ഒപ്പംതന്നെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് കൂടെയുണ്ടായിരുന്നു.

വീട്ടിലേക്ക് വാഹനം കയറിച്ചെല്ലുന്നതിന് വഴിയില്ലാത്തതിനാലാണ് വട്ടവിളയില്‍ ബാബുക്കുട്ടിയുടെ കടയുടെ ഒരുഭാഗത്തുള്ള ചെറിയ മുറി പൊളിച്ച്‌ വഴിയൊരുക്കുന്നതിന് തീരുമാനിച്ചത്. മേല്‍ക്കൂര പൊളിച്ചതിനുശേഷം മുൻപിലെ ബീമിന്റെ ഭാഗമാണ് ഇരുമ്ബ് സ്റ്റാൻഡില്‍ കയറിനിന്ന് ജെയിംസ് പൊളിച്ചുകൊണ്ടിരുന്നത്. പണിക്കിടയില്‍ എന്തോ ആവശ്യത്തിനായി മെഷീനും പിടിച്ചുകൊണ്ടാണ് താഴേക്കിറങ്ങിയത്. പെട്ടെന്നാണ് പിറകോട്ട് മറിഞ്ഞുവീണത്. ഇതിനിടയില്‍ കൈയിലിരുന്ന യന്ത്രത്തിന്റെ മുനയുള്ള ഭാഗം നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി. കോണ്‍ക്രീറ്റു തുളയ്ക്കുന്ന പണികള്‍ക്കൊപ്പം പ്ലംബിങ്, വയറിങ് പണികളും എല്ലാംചെയ്യുന്ന ആളാണ് ജെയിംസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക