മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് ഉപതിരഞ്ഞെടുപ്പു ചൂടില്‍ നിന്നും മാറി സാധാരണമിയ ഒരു വാരമായിരുന്നു കടന്നുപോയത്. പോയ വാര്‍ത്താ വാരത്തില്‍ എടുത്തുപറയാന്‍ കഴിയുന്ന വലിയ ബ്രേക്കിംഗുകളൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ മത്സരം പൊതുവേ കുറഞ്ഞ വാര്‍ത്താവാരമായിരുന്നു ഇത്.
മേൽ കാര്യം കൊണ്ട് തന്നെ ബാര്‍ക്ക് റേറ്റിംഗില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. പതിവുപോലെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയും മൂന്നാം സ്ഥാനത്ത് ട്വന്റി ഫോറുമാണ്. 48ാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് 93 പോയിന്റാണ് നേടിയത്. 47ാം വാരത്തേക്കാള്‍ ഒരു പോയിന്റ് അധികം.
48ാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് 93 പോയിന്റാണ് നേടിയത്. 47ാം വാരത്തേക്കാള്‍ ഒരു പോയിന്റ് അധികം നേടിയാണ് മലയാളികളുടെ നമ്ബര്‍ വണ്‍ വാര്‍ത്താ ചാനല്‍ തങ്ങള്‍ക്ക് എതിരാളികള്‍ ഇല്ലെന്ന് പ്രഖ്യാപിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ 78 പോയിന്റാണ് നേടിയത്. രണ്ട് പോയിന്റ് മെച്ചപ്പെടുത്തിയിട്ടുണ്ട്. അതേസമയ ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ 60 പോയിന്റാണ് നേടിയത്. 47ാം ആഴ്ച്ചയില്‍ 54 പോയിന്റായിരുന്ന ചാനലാണ് ആറ് പോയിന്റ് മെച്ചപ്പെടുത്തിയത്. എന്നിട്ടും മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ചാനല്‍.
ചാനല്‍ റേറ്റിംഗില്‍ നാലാം സ്ഥാനത്ത് പതിവ് പോലെ മനോരമ ന്യൂസാണ്. 40 പോയിന്റാണ് മനോരമക്ക്. അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസ് 36 പോയിന്റാണ് നേടിയത്. അതേസമയം ജനം ടിവി 21 പോയിന്റുമായി ആറാം സ്ഥാനത്തു തുടരുന്നു. കൈരളി ന്യൂസ് ചാനലിനും ഇതേ പോയിന്റ് തന്നെയാണുള്ളത്. പിന്നാലെ ന്യൂസ് 18 കേരള 13 പോയിന്റുമായുണ്ട്. 9 പോയിന്റ് നേടിയ മീഡിയ വണ്ണാണ് ബാര്‍ക്ക് റേറ്റിംഗില്‍ ഏറ്റവും പിന്നില്‍.
48ാം ആഴ്ച്ചയിലെ മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്‌ഡേറ്റ് ചുവടെ:
- ഏഷ്യാനെറ്റ് ന്യൂസ് – 93
- റിപ്പോര്‍ട്ടര്‍ ടിവി – 78
- ട്വന്റി ഫോര്‍ – 60
- മനോരമ ന്യൂസ് – 40
- മാതൃഭൂമി ന്യൂസ് – 36
- ജനം ടിവി – 21
- കൈരളി ന്യൂസ് – 21 ന്യൂസ് 18 കേരള – 13
- മീഡിയ വണ്‍ – 9

















