മെക്‌സിക്കന്‍ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മെക്‌സിക്കന്‍ നടി രോഗശാന്തി ചടങ്ങിനിടെ ‘കോംബോ’ എന്ന പാനീയം കുടിച്ചതിന് പിന്നാലെ വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച്‌ മരിച്ചു.

33 വയസുള്ള മാര്‍സെല അല്‍കാസര്‍ റോഡ്രിഗസ് എന്ന നടിയാണ് പരമ്ബരാഗത ചികിത്സയ്ക്കിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ച്‌ ഈ ആഴ്ച ആദ്യം മരിച്ചത്. ശരീരത്തില്‍ അടങ്ങിയ വിഷവസ്തുക്കളെ പുറന്തള്ളാന്‍ തവള വിഷം അടങ്ങിയ പാനീയമായ കോംബോ കുടിക്കുന്നത് തെക്കേ അമേരിക്കന്‍ പരമ്ബരാഗത ആചാരത്തിലെ ഒരു ചടങ്ങാണ്. ഈ ആചാരം മാരകമാണെന്ന് ഇതിന് മുമ്ബ് തന്നെ അംഗീകരിപ്പെട്ടതാണെങ്കിലും ഇന്നും പ്രചാരത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ പരമ്ബരാഗത ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ഒരു ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിക്കണം. തുടര്‍ന്ന് അവരുടെ ചര്‍മ്മത്തില്‍ ചെറിയ പൊള്ളലുകള്‍ ഉണ്ടാക്കുകയും ഈ മുറിവുകളില്‍ തവളയുടെ സ്രവം തേക്കുകയും ചെയ്യുന്നു. പിന്നാലെയാണ് തവളയുടെ വിഷം അടങ്ങിയ കോംബോ എന്ന പാനീയം കുടിക്കുന്നത്. ചില രാജ്യങ്ങളില്‍ ഈ പാനീയം നിരോധിച്ചിട്ടുണ്ടെങ്കിലും, തദ്ദേശീയ സമൂഹങ്ങള്‍ വളരെക്കാലമായി ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാന്‍ ഈ പാനീയം ഉപയോഗിക്കുന്നു. മനുഷ്യശരീരത്തിന് മാരകമായ വിഷം അടങ്ങിയ തെക്കേ അമേരിക്കന്‍ തവളകളെയാണ് ചടങ്ങിന് ഉപയോഗിക്കുന്നത്.

പരമ്ബരാഗത രോഗശാന്തി ചടങ്ങിനിടെ മാര്‍സെല അല്‍കാസര്‍ റോഡ്രിഗസ് കോംബോ കുടിച്ചതിന് പിന്നാലെ കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടാന്‍ തുടങ്ങി. ഒരു സുഹൃത്ത് റോഡ്രിഗസിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആദ്യം അത് നിരസിച്ചു. പിന്നീട് റെഡ് ക്രോസ് ആശുപത്രിയില്‍ റോഡ്രിഗസിനെ എത്തിച്ചെങ്കിലും അവിടെ വച്ച്‌ അവര്‍ മരിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക