മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയില്‍ മൂന്നാം തവണയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.

രണ്ടാഴ്ചയായി നിലനിന്ന മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ക്കും വകുപ്പ് വിഭജന തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് മഹാരാഷ്ട്രയിലെ ആസാദ് മൈതാനിയില്‍ മഹായുതി സര്‍ക്കാര്‍ അധികാരമേറ്റത്. ഉപമുഖ്യമന്ത്രിമാരായി ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപിയുടെ അജിത് പവാറും ചുമതലയേറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറ് തവണ എംഎല്‍എയായ ഫഡ്‌നാവിസ് മൂന്നാം തവണയാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ കുറി ഉപമുഖ്യമന്ത്രിയായി വിട്ടുവീഴ്ച ചെയ്ത് നിലനിര്‍ത്തിയ മുന്നണി ഇക്കുറി വമ്ബന്‍ വിജയത്തോടെയാണ് ബിജെപി കൈപ്പിടിയിലൊതുക്കിയത്. 288 അംഗ നിയമസഭയില്‍ കേവലഭൂരപക്ഷമായ 145ന് തൊട്ടടുത്ത് 132 വരെ ബിജെപി ഒറ്റയ്‌ക്കെത്തി. ഷിന്‍ഡെയുടെ ശിവസേന 57ഉം അജിത് പവാറിന്റെ എന്‍സിപി 41ഉം സീറ്റ് നേടി. മുഖ്യമന്ത്രി സ്ഥാനം കയ്യിലുണ്ടായിരുന്ന ഷിന്‍ഡെ വലിയ രീതിയില്‍ തുടര്‍ഭരണ കാലത്തും സ്ഥാനത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് മഹായുതിയിലെ ചര്‍ച്ചകള്‍ നീണ്ടതും ഒടുവില്‍ സത്യപ്രതിജ്ഞ വൈകിയതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക