
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിന് ആർ.എസ്.എസിനെ പുകഴ്ത്തി എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിൻ്റെ അടുത്തിടെ നടത്തിയ പ്രസ്താവനയ്‌ക്ക് മറുപടി ആയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇങ്ങനെ പ്രതികരിച്ചത്.മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ “അരാജകത്വ ശക്തികൾ “ക്കെതിരെ പോരാടാൻ ദേശീയ ശക്തികളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ആർഎസ്എസ് നിർണായക പങ്കുവഹിച്ചതായി ഫഡ്നാവിസ് പറയുന്നു.
“മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ, അരാജകത്വ ശക്തികൾക്കെതിരെ ദേശീയ ശക്തികൾ ഒന്നിക്കണമെന്ന് ഞങ്ങൾ ആർഎസ്എസ് വിചാര് പരിവാറിനോട് അഭ്യർത്ഥിച്ചു. ആർഎസ്എസ് പരിവാറിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ അരാജകത്വത്തിനെതിരെ പോരാടാൻ അതാത് മേഖലകളിൽ അവരുടെ പങ്ക് വഹിച്ചു.
ഇതുമൂലം, സർക്കാറിനെതിരെ യുള്ള വ്യാജ വാർത്തകൾ അവസാനിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ലോക്‌സഭയിൽ നിന്ന് വ്യത്യസ്തമായിരുന്നു,” മുതിർന്ന ആർഎസ്എസ് നേതാവ് വിലാസ് ഫഡ്‌നാവിസിൻ്റെ സ്മരണാർത്ഥം നടന്ന അവാർഡ് ദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. “ശരദ് പവാർ വലിയൊരു നേതാവാണ്. അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് വലിയ കാര്യമാണ്. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം”അദ്ദേഹം കൂട്ടിച്ചേർത്തു.