മുംബൈ:പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയും താനെ നിവാസിയുമായ സന്തോഷ് കൃഷ്ണൻ നായരുടെ മാതാവ് രാധാമണിയമ്മ (72)യാണ്‌ കുടുംബസമേതം താനെയിൽ നിന്നും നാട്ടിലേക്കുളള യാത്രക്കിടയിൽ നിര്യാതയായത്. ഇന്ന് വൈകീട്ട് നാലു മണിക്ക് കർണാടകയിലെ ഹൂബ്ളിയിൽ വെച്ച് ദേഹാസ്വസ്ഥത ഉണ്ടാകുകയും തുടർന്ന് ഹൂബ്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ഹൂബ്ളി കേരള സമാജം പ്രസിഡന്റ് പ്രശാന്തൻ, സെക്രട്ടറി കെ ഉമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആവശ്യമായ തുടർ സഹായ സഹകരണങ്ങൾ ഏകോപിപ്പിക്കുന്നതായി ഫെയ്മമഹാരാഷ്ട്രയാത്രാസഹായ വേദി ഭാരവാഹികൾ അറിയിച്ചു.യാത്രാസഹായവേദി അംഗമായ രഘുനാഥൻ നായർ സാർ യാത്രയിൽ ഇവരെ അനുഗമിക്കുന്നുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക