പെരുമ്ബാവൂരില്‍ ബംഗാള്‍ സ്വദേശി ഭാര്യയെ കഴുത്തറുത്തു കൊന്നു. പെരുമ്ബാവൂർ ഭായി കോളനിയിലെ ഹോട്ടല്‍ ജീവനക്കാരനായ ഷീബാ ബഹദൂർ ഛേത്രിയാണ്( 51) തന്റെ ഭാര്യയായ മാമുനിയെ കഴുത്തറത്തു കൊന്നത്.വളർത്തു മകനുമായി ഉണ്ടായ പ്രണയബന്ധമാണ് ഭാര്യയെ കഴുത്തറുത്തു കൊല്ലാൻ കാരണമെന്ന് പ്രതി പൊലീസിൻറെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.ബഹദൂർ ഛേത്രിയും മാമുനിയും പത്തുവർഷമായി കേരളത്തിലാണ് താമസം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി.

ബഹദൂർ ഛേത്രിയ്‌ക്ക് 16 വയസ്സുള്ളപ്പോള്‍ ഒരു ആണ്‍കുട്ടിയെ ഇയാള്‍ എടുത്തു വളർത്തിയിരുന്നു. ഇയാള്‍ കുടുംബത്തോടൊപ്പമായിരുന്നു കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ 35 വയസ്സുള്ള ഈ വളർത്തു മകനും ഭാര്യയും തമ്മില്‍ അടുപ്പമായി. അടുപ്പം ബഹദൂർ അറിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ വിവാഹശേഷം കേരളത്തില്‍ നിന്നു പോകണം എന്നായിരുന്നു ഇയാളുടെ നിബന്ധന. ഇത് വളർത്തു മകനും മാമുനിയും തെറ്റിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹം കഴിഞ്ഞതിന്റെ സൂചനയായി ഭാര്യയെ വളർത്തുമകൻ സിന്ദൂരം അണിയിച്ചിരുന്നു. ഇതുകണ്ട ബഹദൂർ ഛേത്രി ഇവരോട് നാടുവിട്ടു പോകാൻ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു വകവയ്‌ക്കാതെ ഇവർ ഇവിടെ തുടരുകയും മാമുനി ഹോട്ടല്‍ ജോലിക്ക് പോവുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ബഹദൂർ ഛേത്രി ഹോട്ടലിലെ അടുക്കളയില്‍ വച്ച്‌ മാമുനിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപാതകത്തിനുശേഷം ആയുധവുമായി ഇയാള്‍ പൊലീസില്‍ സ്വയം കീഴടങ്ങി. മാമുനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ ആദ്യ ഭാര്യയില്‍ 22 കാരനായ ഒരു മകൻ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക