പത്താംക്ലാസ്സ് തോറ്റാല്‍പ്പോലും KSEBയില്‍ സബ് എഞ്ചിനീയര്‍ വരെ ആകാന്‍ കഴിയുമെന്നാണ് വിവരം. നഷ്ടക്കണക്കിന്റെ കാര്യത്തിലും സാമ്ബത്തിക പ്രതിസന്ധിയുടെ കാര്യത്തിലും KSRTCക്ക് പഠിക്കുന്ന KSEBയില്‍ പത്താം ക്ലാസ്സ് തോറ്റവര്‍ വരെ കൈപ്പറ്റുന്ന ശമ്ബളം ഒന്നരലക്ഷം രൂപയാണ്. സബ് എഞ്ചിനീയര്‍ ഗ്രേഡില്‍ പത്താംക്ലാസ്സ് തോറ്റ 451 പേര്‍ ഒരു ലക്ഷത്തിലേറെ രൂപ ശമ്ബളം പറ്റുന്നുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. ഇവരുടെ ശമ്ബളം 1,37,695 രൂപയാണ്. സബ് എഞ്ചിനീയര്‍ ഗ്രേഡാണ് ഈ ജീവനക്കാരുടേത്.

ഇതിലും വലിയ ഗ്രേഡില്‍ ഉള്ളവരുണ്ടോ എന്ന ചോദ്യത്തിന് ലഭിച്ചിരിക്കുന്ന മറുപടി 34 പേരുണ്ട് എന്നാണ്. ആ ഉദ്യോഗസ്ഥരുടെ ശമ്ബളം 1,43,800 രൂപ. കൂടാതെ 28 ജീവനക്കാര്‍ 85,400 രൂപ വാങ്ങുന്നുണ്ട്. 1,03,800 രൂപ ശമ്ബളം വാങ്ങുന്ന രണ്ടു ജീവനക്കാരും, 1,07,200 രൂപ വാങ്ങുന്ന നാല് ജീവനക്കാരും പത്താംക്ലാസ് തോറ്റ് വര്‍ക്കറായി ജോലിക്കു കയറി സ്ഥാനക്കയറ്റം ലഭിച്ചതു വഴി ഉയര്‍ന്ന ശമ്ബളം വാങ്ങുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്താംക്ലാസ് തോറ്റവര്‍ ഓവര്‍സിയര്‍ തസ്തികയില്‍ ഒരുലക്ഷം രൂപ ശമ്ബളം വാങ്ങുന്നുണ്ടോ എന്നറിയാന്‍ വിവരാവകാശം ചോദിച്ചത് ഒരു വര്‍ഷം മുമ്ബാണ്. തൊടുപുഴ സ്വദേശി ഷാജി ഈപ്പനാണ് വിവരാവകാശം നല്‍കിയത്. തൊടുപുഴ ന്യൂമാന്‍ കോളജില്‍ എസ്.എഫ്.ഐയുടെ യയൂണിയന്‍ ഭാരവാഹി കൂടിയായിരുന്ന ആളാണ് ഷാജി ഈപ്പന്‍. പത്താംക്ലാസ്സ് തോറ്റവര്‍ക്ക് വേണ്ടി KSEB കാലങ്ങളായി കാത്തു വെച്ചിരിക്കുന്ന വര്‍ക്കര്‍ തസ്തികയിലൂടെ ജോലിക്ക് പ്രവേശിച്ച്‌ ഉയര്‍ന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടുന്ന പതിവ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

പത്താംക്ലാസ് തോറ്റാല്‍ ജീവിതം പോയി എന്നു കരുതിയിരുന്ന കാലമെല്ലാം അങ്ങനെ ഈ പിണറായി കാലത്ത് അപ്രത്യക്ഷമാവുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് വീണ്ടും സന്തോഷം പകരുന്ന ഉത്തരവാണ് കെഎസ്‌ഇബിയില്‍ ഇപ്പോള്‍ ഉള്ളത്. കെഎസ്‌ഇബിയില്‍ സബ് എഞ്ചിനീയറിലേക്കുള്ള പ്രമോഷന്‍ ഇനി 50 ശതമാനം ഓവര്‍സിയര്‍മാരില്‍ നിന്നായിരിക്കും. മുമ്ബ് അവര്‍ക്ക് ഉണ്ടായിരുന്ന 20 ശതമാനം കോട്ടയാണ് 50 ശതമാനമാക്കി ഉയര്‍ത്തിയത്. ഒറ്റയടിക്ക് 30 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഇതോടെ പത്താംക്ലാസ് തോറ്റ് ഇപ്പോള്‍ ഓവര്‍സീയര്‍മാരായവര്‍ക്കും സബ് എന്‍ജിനീയര്‍ തസ്തികയില്‍ തുടരാന്‍ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക