
മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച പലസ്തീൻ ഐക്യദാർഢ്യ പോസ്റ്റിന് മലയാളികളുടെ വക പൊങ്കാല. കേരളത്തിൽ മാസങ്ങളായി ക്ഷേമപെൻഷൻ അടക്കം മുടങ്ങിക്കിടക്കുമ്പോഴും, 11 മാസമായി ശമ്പളം കിട്ടാതെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരൻ ജീവനൊടുക്കുമ്പോഴും ഇവിടെ ഭരണനിർവഹണം നടത്തേണ്ട പിണറായിയുടെ ശ്രദ്ധ അന്താരാഷ്ട്ര വിഷയങ്ങളിൽ മാത്രമാകുന്നതാണ് മലയാളികളെ ചൊടിപ്പിച്ചത്. വയനാട് ദുരന്തബാധിതർക്ക് കരുതൽ ആകുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ നൂറുകണക്കിന് കോടി രൂപയിൽ ഒരു രൂപ പോലും ചെലവാക്കാതെ ദുരന്തബാധിതരെ ദുരിതത്തിലേക്ക് തള്ളിവിട്ട പിണറായി പലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി ഇറങ്ങിയിരിക്കുന്നത് വോട്ട് ബാങ്ക് പ്രീണനമാണെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. രസകരമായ ഫേസ്ബുക്ക് കമന്റുകൾ ചുവടെ വായിക്കാം.

പലസ്തീന്റെ കാര്യം അവിടെയുള്ള അണ്ണന്മാര്‍ നോക്കിക്കോളും ?? അണ്ണന്‍ ഇപ്പോള്‍ പറ്റുമെങ്കില്‍ കേരളത്തിലേക്ക് ഒന്ന് ശരിക്കും നോക്കാന്‍ ശ്രമിക്കുക??? ഇറങ്ങിക്കോളും ഓരോ കൂത്തിതിരിപ്പായിട്ട്?? ഇതാണ് ഇരട്ട നിലപാട്..അമേരിക്ക കൊള്ളൂല്ല പക്ഷെ ചികിത്സ അമേരിക്കയില്‍.. കമ്മികളെ സംബന്ധിച്ച് 2023 ഒക്ടോബര്‍ 7 1300 ഇസ്രയേലികള്‍ സ്വയം വെടി വച്ച് മരിച്ചത് ആണ്. TP സ്വയം വെട്ടി മരിച്ചത് പോലെ. മുനമ്ബത്ത് ഒരു ഐക്യദാര്‍ഡ്യം ഉണ്ടാകുമോ. ഓ ഭാഗ്യം ബന്ദികളേക്കുറിച്ച് മിണ്ടിയിട്ടില്ല.. വല്ലാത്ത ഒരു ഐക്യദാര്‍ഢ്യം തന്നെ! പാലസ്തീന്‍ അനുകൂല റാലി ഉണ്ടോ ഇല്ലെങ്കില്‍ ഒരു മതില്‍ എങ്കിലും കെട്ടണം. സഖാവെ പാലസ്തീന്‍ അവിടെ നില്ക്കട്ടെ.

കേരളത്തില്‍ എത്രയോ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി കിട്ടുന്നില്ല. കേരളത്തിലലൂടെ ഒരു ശ്രദ്ധയാകാം. നാട്ടില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് വല്ല സഹായവും പ്രതീക്ഷിക്കാന്‍ വകുപ്പ് ഉണ്ടോ. അമേരിക്കയിലേക്കുള്ള അങ്ങയുടെ അടുത്ത ട്രിപ്പ് എപ്പോഴാണ് ആവോ?. ലോക രാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അടുത്ത ആഴ്ച തന്നെ വിജയനും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. സഖാക്കള്‍ ബക്കറ്റ് എടുക്കാന്‍ തയ്യാറാവുക തുടങ്ങി ട്രോളോട് ട്രോള്‍.
