പൊതുമേഖലാ സ്ഥാപനമായ എറണാകുളം ഇരുമ്ബനത്തെ ട്രാക്കോ കേബിള്‍ കമ്ബനി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറില്‍ താമസിക്കുന്ന പി. ഉണ്ണിയാണ് (54) മരിച്ചത്.
ട്രാക്കോ കേബിള്‍ കമ്ബനിയില്‍ 11 മാസമായി ശമ്ബളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നു ഉണ്ണിയെന്നും കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
11 മാസമായി കമ്ബനിയില്‍ ശമ്ബളം പൂര്‍ണമായും മുടങ്ങിയിരിക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു.മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















