കാണാതായ മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുത്താമ്ബി പുഴയില്‍ ഇന്ന് രാവിലെ അണേല ഭാഗത്ത് നിന്നുമാണ് കോട്ടക്കുന്നില്‍ സ്നേഹ(26)യുടെ മൃതദേഹം കണ്ടെത്തിയത്.

ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്നലെ രാവിലെ 7.15 മുതലാണ് സ്നേഹയെ കാണാതായത്.സംഭവത്തില്‍ ബന്ധുക്കള്‍ മേപ്പയ്യൂർ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വിദ്യാർത്ഥിനിയായിരുന്ന സ്നേഹ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് മാസം മുൻപ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവുമായി സ്നേഹയുടെ വിവാഹ നിശ്ചയം നടന്നിരുന്നു.

ഇന്നലെ വൈകീട്ടോടെ പുഴക്കരയില്‍ നിന്നും മീൻ പിടിക്കുകയായിരുന്നവർ പുഴയില്‍ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി പോലീസിനെ വിവരം അറിയിച്ചിരുന്നു. തുടർന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കൊയിലാണ്ടി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി പ്രദേശത്ത് ഇന്നലെ വൈകീട്ട് മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

രാത്രി ഏറെ വൈകിയിട്ടും ആരെയും കണ്ടെത്തനായിരുന്നില്ല. തുടർന്ന് ഇന്ന് അതിരാവിലെയോടെ വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക