കുറഞ്ഞ നാളു കൊണ്ട് ദക്ഷിണേന്ത്യൻ സിനിമ വ്യവസായത്തില്‍ താര പദവിയിലേക്ക് ഉയർന്ന നടിയാണ് കീർത്തി സുരേഷ്. കീർത്തിയുടെ വിവാഹമാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ ചർച്ചാ വിഷയം.

വ്യവസായി ആൻ്റണി തട്ടിലിനെയാണ് കീർത്തി കല്യാണം കഴിക്കുന്നതെന്നാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോർട്ട്. ഇതിന് പിന്നാലെ ആരാണ് ആൻ്റണി തട്ടില്‍ എന്നത് ആളുകളും തിരയുന്നുണ്ട്. ആദ്യം പുറത്ത് വരുന്ന റിപ്പോർട്ടുകളില്‍ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനാണ് ആൻ്റണി തട്ടില്‍ , കൊച്ചിയിലെ ഒരു റിസോർട്ട് ശൃംഖലയുടെ ഉടമ കൂടിയാണ് അദ്ദേഹം എന്ന് വിവിധ സോഴ്സുകളെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെന്നൈയില്‍ രജിസ്റ്റർ ചെയ്ത രണ്ട് കമ്ബനികളും ആൻ്റണിക്ക് സ്വന്തമായുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസ് ലേഖനത്തില്‍ പറയുന്നു. അധികം മാധ്യമങ്ങൾക്ക് മുന്നില്‍ വരാത്ത വ്യക്തിയാണ് ആൻ്റണി, അദ്ദേഹം ഒരിക്കലും കീർത്തിക്കൊപ്പം പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ല. ആൻ്റണിയും കീർത്തിയും 15 വർഷമായി ഡേറ്റിംഗിലാണെന്ന് ഇന്ത്യാ ടൈംസ് തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച്‌ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളോ പരിപാടികളോ ഇതുവരെ സൈബറിടങ്ങളില്‍ ഇല്ല.

2008-09 കാലഘട്ടത്തിലാണ് ആൻ്റണിയും കീർത്തിയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതെന്നാണ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്, ഏതായാലും ഡിസംബർ 11, 12 തീയതികളില്‍ ഗോവയില്‍ വച്ചായിരിക്കും ഇവരുടെ വിവാഹം നടക്കുകയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡെക്കാൻ ക്രോണിക്കിള്‍ റിപ്പോർട്ട് ചെയ്യുന്നു. സഹപ്രവർത്തകർ, വധുവിൻ്റെയും വരൻ്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുകയെന്നതാണ് റിപ്പോർട്ട്.

ബാലതാരമായി സിനിമയിലേക്ക് എത്തിയെങ്കിലും 2013-ല്‍ പ്രിയദർശൻ-മോഹൻലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലിയിലൂടെയായിരുന്നു കീർത്തി സുരേഷിൻ്റെ സിനിമാ പ്രവേശനം. പിന്നീട് റിംഗ് മാസ്റ്ററിലും അഭിനയിച്ചു. തമിഴില്‍ ഇതു എന്ന മായം ആണ് ആദ്യത്തെ ചിത്രം. 2024-ല്‍ രഘു താത്ത, റിവോള്‍വർ റീത്ത തുടങ്ങിയ ചിത്രങ്ങള്‍ ഇനിയും കീർത്തിയുടേതായി റിലീസാകാനുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക