ഇടുക്കി അടിമാലിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച വിദ്യാർത്ഥികളും അധ്യാപകരുമടക്കം 51 പേർക്ക് ഭക്ഷ്യവിഷബാധ.
അടൂരില്‍ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സ്വകാര്യ ട്യൂഷൻ സെന്ററിലെ ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് വിദ്യാർത്ഥികള്‍ ആഹാരം കഴിച്ച അടിമാലിയിലെ സഫയർ ഹോട്ടല്‍ താല്‍ക്കാലികമായി അടപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിച്ചത് അടിമാലിയിലെ സഫയർ ഹോട്ടലില്‍ നിന്നുമാണ്. ഉച്ചയ്ക്ക് ഹോട്ടല്‍ ജീവനക്കാർ മൂന്നാറില്‍ എത്തിച്ചു നല്‍കുകയും വൈകിട്ട് ഇവർ നേരിട്ട് ഹോട്ടലിലെത്തിയുമാണ് ഭക്ഷണം കഴിച്ചത്. രാത്രി ഭക്ഷണം കഴിച്ചതിനുശേഷമാണ് കുട്ടികള്‍ക്ക് തുടർച്ചയായ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഹോട്ടലിനെതിരെ മുമ്ബും സമാനമായ പരാതികള്‍ ഉയർന്നതിനെ തുടർന്ന് 14 ന് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ചികിത്സക്ക് ശേഷം കുട്ടികള്‍ സ്വദേശത്തേക്ക് മടങ്ങി.