സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്ബയിന്‍. അതേസമയം, ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ക്യാമ്ബയിനും മറുവശത്തുണ്ട്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം നടത്തുമ്ബോള്‍ ഉണ്ടായിരുന്നത് 3,18,000 ഫോളോവേഴ്‌സാണ്. ബിജെപി ക്യാമ്ബയിന് പിന്നാലെ ഇത് 2,95,000 ആയി കുറഞ്ഞു. കോണ്‍ഗ്രസ് ക്യാമ്ബയിന് പിന്നാലെ ഇത് വീണ്ടും 3,09,000 ആയി ഉയര്‍ന്നു.

നേരത്തെ പി സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാറിയപ്പോള്‍ കോണ്‍ഗ്രസ് ഇത്തരത്തിലൊരു അണ്‍ഫോളോ ക്യാമ്ബയിന്‍ പ്രഖ്യാപിച്ചിരുന്നു. പി സരിന്റെ ഫോളോവേഴ്‌സിനെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുകയും ചെയ്തു. പിന്നാലെ എല്‍ഡിഎഫ് ഫോളോ ക്യാമ്ബയിനുമായി രംഗത്തെത്തുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനു സമാനമായ കാര്യമാണ് സന്ദീപ് വാര്യരുടെ കാര്യത്തിലും സംഭവിക്കുന്നത്. ബിജെപിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്ബോള്‍ സന്ദീപ് ഫേസ്ബുക്കില്‍ കൊടുത്തിരുന്ന ഡിസ്‌ക്രിപ്ഷന്‍ ബിജെപി കേരള സ്റ്റേറ്റ് കമ്മറ്റി മെമ്ബര്‍ എന്നായിരുന്നു. ഇപ്പോള്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നാക്കി മാറ്റിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക