കേരള സർക്കാരിൻ്റെ പ്രധാന വരുമാന മാർഗമാണ് മദ്യ, ലോട്ടറി വില്‍പ്പന. കഴിഞ്ഞ സാമ്ബത്തിക വർഷം (2023-24) ലഭിച്ച വരുമാനത്തിൻ്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍. ലോട്ടറി വില്‍പനയിലൂടെ 12529.26 കോടി രൂപയാണ് ലഭിച്ചത്. 19088.86 കോടി രൂപയാണ് മദ്യ വില്‍പന വഴിയുള്ള വരുമാനം. 31618.12 കോടിയാണ് ആകെ ലഭിച്ചത്.

എപി അനില്‍കുമാർ എംഎല്‍എയുടെ നിയമസഭാ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. 2023-24 ല്‍ കേരളത്തിൻ്റെ റവന്യൂ വരുമാനം 124486.15 കോടി രൂപയായിരുന്നു. സംസ്ഥാനത്തിൻ്റെ മൊത്തം വരുമാനത്തിൻ്റെ 25.4 ശതമാനം സംഭാവന ചെയ്യുന്നത് ലോട്ടറിയും മദ്യവുമാണ് മന്ത്രി പറയുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022-23 സാമ്ബത്തിക വർഷം മദ്യത്തില്‍നിന്നുള്ള വരുമാനം 17,718.95 കോടി രൂപയായിരുന്നു.റവന്യൂ വരുമാനത്തിന്റെ 13.4 ശതമാനം വരുമിത്. കഴിഞ്ഞ വർഷത്തേക്കാള്‍ 1369.91 കോടി രൂപയുടെ വർധനവാണ് ഈ സാമ്ബത്തിക വർഷം ഉണ്ടായിരിക്കുന്നത്. 2022-23ല്‍ ലോട്ടറി വില്‍പ്പനയിലൂടെ 11,892.87 കോടിയാണ് ലോട്ടറി വിറ്റതിലൂടെ മാത്രം ലഭിച്ചത്. 636.39 കോടി രൂപ ഇക്കുറി കൂടുതല്‍ കിട്ടി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക