മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലായി മാറിയിരിക്കുകയാണ് നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പുതിയ ചിത്രങ്ങള്‍. ഓറഞ്ച് നിറത്തിലുള്ള സ്ലീവ്ലെസ് വസ്ത്രം ധരിച്ചാണ് നവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്നാല്‍, നവ്യയുടെ ഫോട്ടോഷൂട്ടിനെതിരെ ചിലർ മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്. നല്ല തല്ലിപ്പൊളി ലുക്ക്, വെയ്റ്റിംഗ് ഫോർ നേവല്‍ ഫോട്ടോഷൂട്ട്, ഇനി ബിക്കിനി വീഡിയോ, നവ്യ വന്യമായിപ്പോയി, നൈസ് അമ്മച്ചി ഷോ, കിഴവിയായി, നവ്യ ഹോട്ട് ആണ് യക്ഷി ആണ് എന്ന തരത്തില്‍ പോകുന്നു നവ്യക്കെതിരെയുള്ള കമന്റുകള്‍. തന്റെ സിനിമകളിലെ നാട്ടിൻപുറത്തുകാരി ഇമേജിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ നവ്യക്കെതിരെ സദാചാര ആക്രമണം നടക്കുന്നത്.

















