കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു. അപേക്ഷകർ നഴ്സിംഗില്‍ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴില്‍ പരിചയം ഉള്ളവരുമായിരിക്കണം. Burn ICU, ഡയാലിസിസ്, എമർജൻസി റൂം (ER), അഡള്‍ട്ട് ഐസിയു, നിയോനാറ്റല്‍ ഐസിയു, ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ (OT / OR), PICU, റിക്കവറി എന്നീ സ്പെഷ്യലിറ്റികളിലേക്ക് ആണ് നിയമനം.

  • Dataflow, professional classification കഴിഞ്ഞവർക്കാണ് അവസരം
  • പ്രായം: 40 വയസ്സില്‍ താഴെ.
  • ശമ്ബളം: ചുരുങ്ങിയത് SAR 4110 (ഏകദേശം 90,000 ഇന്ത്യൻ രൂപ). തൊഴില്‍ പരിചയം അനുസരിച്ച്‌ ശമ്ബളം കൂടുതല്‍ കിട്ടുന്നതായിരിക്കും.
  • വിസ, താമസസൌകര്യം, എയർടിക്കറ്റ് ഇൻഷുറൻസ് എന്നിവ സൌജന്യമായിരിക്കും.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആധാർ, ഡിഗ്രി, രജിസ്ട്രേഷൻ, തൊഴില്‍പരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഒരു വർഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം 2024 നവംബർ മാസം 25 നു മുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Note: ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക