പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവ് (23) ആണ് ഇന്നലെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയതെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

പത്തനംതിട്ട താഴെ വെട്ടിപ്രത്തെ ഹോസ്റ്റല്‍ വളപ്പില്‍ ഇന്നലെ വൈകുന്നേരം 4.50ന് ആയിരുന്നു സംഭവം. കോളേജില്‍ നിന്ന് തിരികെയെത്തിയതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഹോസ്റ്റല്‍ വാർഡൻ പറയുന്നു. നാലുവർഷമായി ഹോസ്റ്റലില്‍ താമസിക്കുന്നുവെന്നും വളരെ ശാന്തസ്വഭാവക്കാരിയായ പെണ്‍കുട്ടിയായിരുന്നുവെന്നും ഹോസ്റ്റല്‍ വാർഡൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഴ്ചയില്‍ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പെണ്‍കുട്ടി രാത്രി 10 മണിയോടെയാണ് മരിച്ചത്.പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു അമ്മു. മരണത്തിന് പിന്നിലെ കാരണം അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് പോസ്റ്റ്മോർട്ടം നടപടികള്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക