മുംബൈ:പുതുതായി തുറന്ന മുംബൈ മെട്രോ ലൈൻ 3 യിലാണ് ബി കെ സി സ്റ്റേഷന്റെ പുറത്ത് ഇന്നലെ ഉച്ചയോടു കൂടി തീപിടുത്തമുണ്ടായത്. തുടർന്ന് സർവീസ് നിർത്തി വെക്കേണ്ടി വന്നിരുന്നു.എൻട്രി/എക്‌സിറ്റ് എ4-ന് പുറത്ത് തീപിടിത്തമുണ്ടായതിനാൽ ബികെസി സ്റ്റേഷനിലെ പാസഞ്ചർ സർവീസുകൾ താൽകാലികമായി അടച്ചിരുന്നു, ഇത് സ്റ്റേഷനിലേക്ക് പുക കയറാൻ കാരണമായി.

ഫയർ ഫോഴ്‌സ് ഉടൻ സ്ഥലത്ത് എത്തുകയും തീ അണക്കുകയും ആയിരുന്നു. തുടർന്ന് ബികെസി മെട്രോ സ്റ്റേഷനിലെ ട്രെയിൻ സർവീസുകൾ ഉച്ചയ്ക്ക് 2:45 ന് പൂർണമായി പുനഃസ്ഥാപിച്ചു. എ4 ൻ്റെ എൻട്രി, എക്സിറ്റ് ഗേറ്റിന് സമീപമാണ് തീപിടിത്തമുണ്ടായത്, ഇത് സ്റ്റേഷൻ്റെ കവാടത്തിൽ പുക ഉയരാൻ കാരണമായതായി മുംബൈ മെട്രോ അധികൃതർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവസ്ഥലത്തെത്തി തീയണക്കാൻ സാധിച്ചത് വലിയ അപകടം ഒഴിവായി.ഭാഗ്യവശാൽ, സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്ക് മാത്രമാണ് പരിക്ക് പറ്റിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക