ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയിരുന്നു സഞ്ജു സാംസണ്‍ (56 പന്തില്‍ പുറത്താവാതെ 109) റണ്‍സാണ് സഞ്ജു നേടിയത്. തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷമാണ് സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുന്നത്. ഒമ്ബത് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

ഇതിലൊരു സിക്‌സ് മത്സരം കാണാനെത്തിയ കാണിയുടെ മുഖത്താണ് പതിച്ചത്. നിലത്ത് പിച്ച്‌ ചെയ്തതിന് ശേഷമാണ് മുഖത്ത് കൊണ്ടെതെന്നുള്ളതുകൊണ്ട് കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് ഐസ് വച്ചുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. എന്തെങ്കിലും പറ്റിയോയെന്ന് സഞ്ജു അന്വേഷിക്കുന്നുമുണ്ട്. വീഡിയോ ചുവടെ കാണാം 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക